HOME
DETAILS
MAL
ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയത് അസാധുവാക്കണം: ഇലക്ഷന് കമ്മീഷനു കത്ത്
backup
February 10 2017 | 08:02 AM
ചെന്നൈ: വികെ ശശികലയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാക്കിയത് അസാധുവാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി പ്രിസീഡിയം ചെയര്മാന് മധുസൂദനന് ഇലക്ഷന് കമ്മീഷനു കത്തയച്ചു. താല്‍ക്കാലിക ജനറല്‍ സെക്രട്ടറി സ്ഥാനം പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലെന്നു കത്തില്‍ പറയുന്നു.
ശശികലയ്ക്ക് ജനറല്‍ സെക്രട്ടറി ആകാനുള്ള യോഗ്യതയില്ല. ജനറല്‍ സെക്രട്ടറി ആകണമെങ്കില്‍ അഞ്ചുവര്‍ഷത്തെ പാര്‍ട്ടി അംഗത്വം വേണം. ശശികലയ്ക്ക് അതില്ല. ശശികലയെ ജനറല്‍ സെക്രട്ടറി ആക്കിക്കൊണ്ടുള്ള പ്രമേയം റദ്ദാക്കണമെന്നും കത്തില്‍ ആശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."