എം.ആര്.ഐ സ്കാന്‍ വികസിപ്പിച്ച പീറ്റര്‍ മാന്‍സ് ഫീല്‍ഡ അന്തരിച്ചു
ലണ്ടന്‍: എം.ആര്.ഐ സ്കാന്‍ വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച നൊബേല്‍ പുരസ്കാര ജേതാവ് പീറ്റര്‍ മാന്‍സ് ഫീല്‍ഡ അന്തരിച്ചു. 83 വയസായിരുന്നു. നോട്ടിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകനായിരുന്നു.
അധുനിക വൈദ്യശാസ്ത്രത്തിലെ നാഴികകല്ലുകളിലൊന്നായ എം.ആര്.ഐ സ്കാന്‍ വികസിപ്പിച്ചതിന് പോള്‍ ലോട്ടര്‍ബര്‍ എന്ന ഗവേഷകനൊപ്പം 2003ലെ വൈദ്യശാസ്ത്രനൊബേല്‍ പുരസ്കാരം പങ്കിട്ടയാളാണ് മാന്‍സ്ഫീല്‍ഡ്. 1970കളിലാണ് മാന്‍സ്ഫീല്‍ഡും സംഘവും എം.ആര്.ഐ വികസിപ്പിച്ചത്.
പതിനൊന്നാം ക്ലാസില്‍ പരാജയപ്പെട്ട ശേഷം സ്കൂള്‍ പഠനം ഉപേക്ഷിച്ച പീറ്റര്‍ പിന്നീട് അച്ചടിശാലയില്‍ സഹായിയായി. റോക്കറ്റുകളോടുള്ള താത്പര്യം അദ്ദേഹത്തിന് സര്‍ക്കാറിന്റെ റോക്കറ്റ് വികസന വിഭാഗത്തില്‍ ജോലിക്കര്ഹനാക്കി. 21 വയസ്സോടെ രാജ്യസേവനം അവസാനിപ്പിച്ച അദ്ദേഹം പഠനം തുടര്‍ന്നു. ഫിസിക്സില്‍ ബിരുദം നേടിയ ശേഷം 1964ല്‍ ഫിസിക്സ് അധ്യാപകനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."