കരുനീക്കി വീണ്ടും ശശികല; മധുസൂദനന് പുറത്ത്
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ പുതിയ കരുനീക്കവുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികല രംഗത്ത്. അണ്ണാ ഡി.എം.കെ പ്രിസീഡിയം ചെയര്‍മാര്‍ മധുസൂദനനെ ശശികല പുറത്താക്കി.
പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഇലക്ഷന് കമ്മിഷനു കത്തയയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. കെ.എ സെങ്കോട്ടയ്യനെ പുതിയ പ്രിസീഡിയം ചെയര്‍മാനായി തെരഞ്ഞെടുത്തു.
എന്നാല്‍ തന്നെ സ്ഥാനത്തുനിന്നു നീക്കാന്‍ ശശികലയ്ക്ക് അധികാരമില്ലെന്നും അവര്‍ പാര്‍ട്ടിയുടെ താത്കാലിക ജനറല്‍ സെക്രട്ടറി മാത്രമാണെന്നും മധുസൂധനന് പറഞ്ഞു.
നേരത്തെ ശശികലയെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാക്കിയത് അസാധുവാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി മധുസൂധനന് ഇലക്ഷന് കമ്മീഷനു കത്തയച്ചിരുന്നു. താല്‍ക്കാലിക ജനറല്‍ സെക്രട്ടറി സ്ഥാനം പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലെന്നു കത്തില്‍ പറയുന്നു.
ശികലയ്ക്ക് ജനറല്‍ സെക്രട്ടറി ആകാനുള്ള യോഗ്യതയില്ല. ജനറല്‍ സെക്രട്ടറി ആകണമെങ്കില്‍ അഞ്ചുവര്‍ഷത്തെ പാര്‍ട്ടി അംഗത്വം വേണം. ശശികലയ്ക്ക് അതില്ല. ശശികലയെ ജനറല്‍ സെക്രട്ടറി ആക്കിക്കൊണ്ടുള്ള പ്രമേയം റദ്ദാക്കണമെന്നും കത്തില്‍ ആശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."