HOME
DETAILS
MAL
നല്ലത് ഉടനുണ്ടാകുമെന്ന് പനീര്‍ശെല്‍വം
backup
February 10 2017 | 14:02 PM
ചെന്നൈ; നല്ലത് ഉടനുണ്ടാകുമെന്ന് തമിഴ്നാട് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം. അണ്ണാ ഡി.എം.കെയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ശശികലയെ ജനം തള്ളികളയുമെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പം നില്ക്കുന്ന എല്ലാവരോടും നന്ദിയുണ്ടെന്നും പാര്‍ട്ടിയെ കുടുംബ വാഴ്ചക്ക് വിട്ട് കൊടുക്കില്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു.
അതേസമയം തമിഴ്നാട്ടില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന് ആവശ്യപെട്ടു.
രാജ്ഭവനില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
പനീര്‍സെല്‍വം നിയമസഭയില്‍ വിശ്വാസ വോട്ട് തേടിയാല്‍ ഡി.എം.കെ പിന്തുണക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."