തെരുവിന്റെ മക്കള്‍ക്ക് ആശ്വാസമായി മൂവര്‍സംഘം
കോഴിക്കോട്: നഗരത്തിലലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ വൃത്തിയുള്ളവരാക്കി തിരിച്ചയക്കാനാണ് കൊണ്ടോട്ടി സ്വദേശികളായ മൂവര്‍ സംഘം ഇന്നലെ നഗരത്തിലെത്തിയത്. കൊണ്ടോട്ടിയില്‍ ബിസിനസ് സ്ഥാപനം നടത്തുന്ന മഹ്സൂന്‍, വിദേശത്ത് ജോലി ചെയ്യുന്ന അന്‍വര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍ മുനീറുമാണ് ഈ മൂവര്‍ സംഘം.
ഇന്നലെ പാളയം ബസ്സ്റ്റാന്‍ഡ് പരിസരത്തെ മൂന്നുപേരെയാണ് വൃത്തിയുള്ള ലോകത്തേക്ക് ഇവര്‍ കൈപിടിച്ചു കൊണ്ടു പോയത്. ഞായറാഴ്ചകളില്‍ പ്രധാന നഗരങ്ങളില്‍ എത്തി ആരോരുമില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്നവരുടെ മുടിയും നഖവും കളഞ്ഞ് കുട്ടപ്പനാക്കുന്ന പതിവ് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഇവര്‍ തുടരുന്നു.
എല്ലാവരും മനുഷ്യര്‍ തന്നെയാണെന്ന തിരിച്ചറിവ് സമൂഹത്തില്‍ ഉണ്ടാക്കാനാണ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്നതെന്ന് ഇവര്‍ സുപ്രഭാതത്തോട് പറഞ്ഞു. അനാഥരായി അലഞ്ഞു നടക്കുന്ന 60 ഓളം പേരെ കെയര്‍ ഹോമുകളുമായി കരാറുണ്ടാക്കിക്കൊണ്ട് തണലേകിയിട്ടുമുണ്ട് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."