ഫൈസല്‍ വധം: 11 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
മഞ്ചേരി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ 11 പ്രതികള്‍ക്ക് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് (39), മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), പുളിക്കല്‍ ഹരിദാസന്‍ (30), ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), പരപ്പനങ്ങാടി കോട്ടയില്‍ ജയപ്രകാശ് (50), കളത്തില്‍ പ്രദീപ് (32), പാലത്തിങ്ങല്‍ പള്ളിപ്പടി ലിജീഷ് എന്ന ലിജു (27), കൃത്യം നടത്തിയ കേസിലുള്‍പ്പെട്ട തിരൂര്‍ പുല്ലൂണി പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) എന്നിവര്‍ക്കാണ് ജഡ്ജി എസ്.എസ് വാസന്‍ ഇന്നലെ ജാമ്യം അനുവദിച്ചത്.
നേരത്തെ രണ്ടുതവണ പരപ്പനങ്ങാടി കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഒരുലക്ഷം രൂപ വീതമുള്ള രണ്ടാള്‍ ജാമ്യത്തിലാണു നടപടി. പ്രതികള്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, മലപ്പുറം ജില്ല വിട്ടുപോകരുത്, കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ എല്ലാ ബുധനാഴ്ചകളിലും പകല്‍ 10നും 11നുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പാകെ ഹാജരാകണം എന്നീ ഉപാധികളോടെയാണു ജാമ്യമനുവദിച്ചത്.
നവംബര്‍ 19നു പുലര്‍ച്ചെ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കു ഭാര്യയുടെ മാതാപിതാക്കളെ കൂട്ടാനായി പുറപ്പെട്ട ഫൈസല്‍ വീട്ടില്‍നിന്നിറങ്ങി 10 മിനുട്ടിനുള്ളില്‍ ഫറൂഖ് നഗറില്‍വച്ചു കൊല്ലപ്പെടുകയായിരുന്നു.
ബൈക്കുകളിലെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ബിപിന്‍ദാസ്, കളക്കല്‍ പ്രജീഷ് എന്ന ബാബു, തടത്തില്‍ സുധീഷ്‌കുമാര്‍ എന്ന കുട്ടാപ്പു, പല്ലാട്ട് ശ്രീകേഷ് എന്ന അപ്പു എന്നിവരാണു കൃത്യം നടത്തിയത്. മതം മാറിയ പേരിലായിരുന്നു കൊലപാതകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."