മണിപ്പൂരില്‍ എന്‍.ഇ.ഐ.ഡി.പിയും എല്‍.ജെ.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഇംഫാല്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരില്‍ രണ്ട് പാര്‍ട്ടികള്‍കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഇംഫാല്‍ കേന്ദ്രീകരിച്ചുള്ള വടക്കുകിഴക്കന്‍ ഇന്ത്യാ വികസന പാര്‍ട്ടി(എന്‍.ഇ.ഐ.ഡി.പി) യും ലോക് ജനശക്തി പാര്‍ട്ടിയുമാണ് ഇന്നലെ അവരുടെ സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പുറത്തിറക്കിയത്.
എന്‍.ഇ.ഐ .ഡി.പി 12 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇതില്‍ മൂന്നുപേര്‍ മുന്‍എം.എല്‍.എമാരാണ്. അഷങ് ബിരന്‍ സിങ്, ദൗക്കോമാംഗ് ഖോങ്സായ്, സപം കെ. കിഷോര്‍ എന്നിവരാണ് ഇവര്‍. ദാകോകമാംഗ് കോണ്‍ഗ്രസ് എം.എല്‍.എ യാംതോങ് ഹോക്കിപ്പിനോടാണ് മത്സരിക്കുന്നത്. ഇവിടെ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നത് പജ്ലോട്ട് തൗതോങാണ്. ലോക് ജനശക്തി പാര്‍ട്ടി 11 സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാനാണ് സംസ്ഥാനത്ത് മത്സരിക്കുന്ന എല്‍.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 60 അംഗ നിയമസഭയിലേക്ക് കോണ്‍ഗ്രസും ബി.ജെ.പിയും നേരത്തെ തന്നെ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സംസ്ഥാനത്ത് പ്രചാരണം സജീവമാക്കിയിട്ടുണ്ട്. മാര്‍ച്ച് 4, 8 തിയതികളില്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് മണിപ്പൂര്‍ തെരഞ്ഞെടുപ്പ്. ഇറോം ശര്‍മിളയുടെ പ്രജാ പാര്‍ട്ടിയും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."