HOME
DETAILS

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊല; നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  
backup
January 21 2018 | 02:01 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95-23


പേരാവൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കണ്ണവം ആലപ്പറമ്പിലെ ശ്യാംപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുഴക്കുന്ന് പാറക്കണ്ടം പുത്തന്‍വീട്ടില്‍ മുഹമ്മദ് (20), മിനിക്കോല്‍ സലീം (26), നീര്‍വേലി സമീറാ മന്‍സിലില്‍ സമീര്‍ (25), പാലയോട് തെക്കയില്‍ വീട്ടില്‍ ഹാഷിം (39) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മുഹമ്മദ് സി.പി.എം കാക്കയങ്ങാട് ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപന്‍ വധക്കേസിലെ പ്രതിയാണ്. ഈ കേസില്‍ വിചാരണ പൂര്‍ത്തിയായി വരികയാണ്.
കൊലപാതക വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസിന് പ്രദേശവാസി നല്‍കിയ വിവരമാണ് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടാന്‍ സഹായകമായത്. കൊല നടന്ന് രണ്ടു മണിക്കൂറിനുള്ളില്‍ പിടിയിലായ പ്രതികളുടെ അറസ്റ്റ് ഇന്നലെ രാവിലെ പേരാവൂര്‍ പൊലിസ് രേഖപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ സഞ്ചരിച്ച കെ.എല്‍ 58 എം 4238 കാര്‍ വയനാട് ഭാഗത്തേക്ക് പോയതായി വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ വയനാട് ജില്ലാ പൊലിസ് മേധാവി അരുള്‍ ബി. കൃഷ്ണയ്ക്കും മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യക്കും വിവരങ്ങള്‍ കൈമാറുകയായിരുന്നു.
ഇതോടെ വയനാട് പൊലിസ് പേര്യ, പാല്‍ച്ചുരം എന്നിവിടങ്ങളില്‍ വാഹന പരിശോധന നടത്തുകയും പാല്‍ച്ചുരത്തിനും ബോയ്‌സ് ടൗണിനും ഇടയില്‍വച്ച് തലപ്പുഴ എസ്.ഐ അനിലും സംഘവും സംശയാസ്പദമായ രീതിയില്‍ കണ്ട പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്ന് മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യ, സി.ഐ പി.കെ മണി, വടകര ക്രൈംബ്രാഞ്ച് സി.ഐ അബ്ദുല്‍ കരീം, പേരാവൂര്‍ സി.ഐ കെ. കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.
പ്രതികള്‍ കഴുകി ഉപയോഗിച്ച വസ്ത്രങ്ങളിലെയും ചെരുപ്പുകളിലെയും രക്തപ്പാടുകളും വാഹനത്തില്‍നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ ആയുധങ്ങളും കൊലക്കേസ് പ്രതികള്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ പൊലിസിന് സഹായകമായി.
അതേസമയം, കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ പ്രതികള്‍ ചുരത്തില്‍ ഉപേക്ഷിച്ചിരുന്നു. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്. കൊലപാതകത്തിന് ശേഷം പ്രതികളിലൊരാളായ ഹാഷിമിന്റെ തരുവണയിലെ സഹോദരിയുടെ വീട്ടിലേക്ക് രക്ഷപ്പെടുമ്പോഴാണ് ഇവര്‍ പിടിയിലായത്. മുഹമ്മദ് മീന്‍കച്ചവടക്കാരനും സലീം ലോഡിങ് തൊഴിലാളിയും ഹാഷിം കാറ്ററിങ് തൊഴിലാളിയുമാണ്.
ഇരിട്ടി ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെയും പേരാവൂര്‍ സി.ഐ കെ. കുട്ടികൃഷ്ണന്റെയും നേതൃത്വത്തില്‍ പേരാവൂര്‍ സ്‌റ്റേഷനില്‍ എത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നലെ രാവിലെ 10.30 ഓടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് 12.30 ഓടെ കൊല നടന്ന കൊമ്മേരിയില്‍ എത്തിച്ച് തെളിവെടുത്തു. വൈകിട്ടോടെ കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രാഷ്ട്രീയ വിദ്വേഷമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.
എസ്.ഡി.പി.ഐ പ്രവര്‍ത്തകനും ഡ്രൈവറുമായ അയൂബിന് കഴിഞ്ഞ ദിവസം കണ്ണവത്ത്‌വച്ച് വെട്ടേറ്റിരുന്നു. ഇതിന്റെ വിദ്വേഷമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലിസ് നിഗമനം.
അതിനിടെ കൊല്ലപ്പെട്ട ശ്യാംപ്രസാദിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പരിയാരത്തുനിന്ന് വിലാപയാത്രയായിട്ടായിരുന്നു മൃതദേഹം കണ്ണവം ആലപ്പറമ്പില്‍ എത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അബിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago
No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago