ഉത്തരാഖണ്ഡില്‍ തിരിച്ചടി ഭയന്ന് മുതിര്‍ന്ന നേതാക്കളുടെ ഒഴുക്ക്
ന്യൂതെഹ്്രി: ഉത്തരാഖണ്ഡില്‍ കനത്ത തിരിച്ചടിയുണ്ടായേക്കുമെന്ന തിരിച്ചറിവില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ കടുത്ത വിമതശല്യം നേരിടുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് മുതിര്‍ന്ന നേതാക്കള്‍തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത്. ഇന്നലെ രാജ്നാഥ് സിങ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ചു.
നോട്ട് നിരോധനത്തിലൂന്നി മാത്രമായിരുന്നു അദ്ദേഹം റാലിയില്‍ സംസാരിച്ചത്. ഇക്കാര്യം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി നില്ക്കുന്നതും സര്‍ക്കാര്‍ നീക്കം കനത്ത തിരിച്ചടിയുണ്ടാക്കുമെന്നും തിരിച്ചറിഞ്ഞാണ് സംസ്ഥാന രാഷ്ട്രീയത്തിന് പകരം ദേശീയ രാഷ്ട്രീയത്തില്‍ മാത്രം കേന്ദ്രീകരിച്ച് അദ്ദേഹം സംസാരിച്ചത്. നോട്ട് നിരോധനം രാഷ്ട്രീയ തീരുമാനമായിരുന്നില്ലെന്നും അത് രാജ്യതാല്പര്യമായിരുന്നുവെന്നുമാണ് അദ്ദേഹം റാലികളില്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."