HOME
DETAILS

കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന വി.എസിന്റെ അഭിപ്രായം കാമ്പുള്ളതെന്ന് രമേശ് ചെന്നിത്തല

  
backup
January 21 2018 | 02:01 AM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

കാസര്‍കോട്: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന മുതിര്‍ന്ന സി.പി.എം നേതാവും ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്റെ അഭിപ്രായം കാമ്പുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കാസര്‍കോട്ടെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് വി.എസ് നല്‍കിയ കത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന് പറയുന്നത് തികച്ചും യാഥാര്‍ഥ്യ ബോധ്യത്തോടെയാണ്. ബി.ജെ.പി, ആര്‍.എസ്.എസ് കൂട്ടുകെട്ടിന്റെ ഏകാധിപത്യത്തിനെതിരേയും വര്‍ഗീയതക്കെതിരേയും പോരാടാന്‍ കോണ്‍ഗ്രസ്-ഇടതുപക്ഷ ഐക്യം അനിവാര്യമാണ്. യു.പി.എ മാതൃകയില്‍ ഇത്തരം കൂട്ട്‌കെട്ട് ഉണ്ടാക്കാവുന്നതുമാണ്. സംസ്ഥാനത്തെ സി.പി.എം നേതൃത്വം കോണ്‍ഗ്രസ്-സി.പി.എം കൂട്ടുകെട്ടിന് പച്ചക്കൊടി കാട്ടാത്തത് ശരിയായ നിലപാടല്ല. കേരളത്തിലെ സി.പി.എം നേതൃത്വത്തിന്റെ നിലപാട് ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനാ അനുകൂല പ്രസ്താവന ദേശവിരുദ്ധമാണ്. അതിര്‍ത്തിയില്‍ ചൈന ഇന്ത്യയെ ആക്രമിക്കാന്‍ കോപ്പ് കൂട്ടുമ്പോഴാണ് കോടിയേരിയുടെ ചൈനാ അനുകൂല പ്രസ്താവന വരുന്നത്. രാജ്യ വിരുദ്ധ പ്രസ്താവന പിന്‍വലിക്കാന്‍ കോടിയേരി തയാറാവണം. സംസ്ഥാനത്ത് ഭരണം നടക്കുന്നില്ലെന്നും സാമ്പത്തിക നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെ.എം മാണിയും കേരളാ കോണ്‍ഗ്രസും യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണെന്നും കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ നിജസ്ഥിതി അന്വേഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരങ്കാവില്‍ വീട്ടമ്മ മരിച്ച നിലയില്‍, കൊലപാതകമെന്ന് നിഗമനം, ആഭരണങ്ങള്‍ നഷ്ടമായതായി സൂചന; മകളുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  a month ago
No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago
No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago