HOME
DETAILS
MAL
രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കും: ഗവര്‍ണര്‍
backup
January 21 2018 | 02:01 AM
തിരുവനന്തപുരം: കണ്ണൂരില്‍ തുടര്‍ച്ചയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം. രാഷ്ട്രീയ നേതാക്കള്‍ സമാധാനത്തിന് വേണ്ടി കൈകോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൊല്ലപ്പെട്ട എ.ബി.വി.പി പ്രവര്ത്തകന് ശ്യാം പ്രസാദിന്റെ മരണത്തെ അപലപിച്ചാണ് ഗവര്‍ണര്‍ രംഗത്തെത്തിയത്.
എ.ബി.വി.പി പ്രവര്‍ത്തകനും കാക്കയങ്ങാട് ഗവ. ഐ.ടി.ഐ വിദ്യാര്‍ഥിയുമായ ശ്യാം പ്രസാദിനെ (24) ഇന്നലെയാണ് മുഖംമൂടിസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."