സി.ബി.എസ്.സി അന്താരാഷ്ട്ര പഠനസമ്പ്രദായം റദ്ദാക്കുന്നു; ആശങ്കയോടെ പ്രവാസി വിദ്യാര്‍ഥികള്‍
ജിദ്ദ: സി.ബി.എസ്.സി ഇന്റര്‍നാഷനല്‍ പഠന സമ്പ്രദായം റദ്ദാക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനം ഗള്‍ഫിലെ ആയിരക്കണക്കിന് പ്രവാസി വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നു. വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ്.
ഗള്‍ഫിലടക്കം സി.ബി.എസ്.സി.ഐ നിലവിലുള്ള സ്‌കൂളുകളില്‍ അടുത്ത വര്‍ഷം മുതല്‍ ഈ സിലബസിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കരുതെന്നും നിലവിലുള്ള വിദ്യാര്‍ഥികള്‍ അടുത്ത വര്‍ഷം മുതല്‍ സി.ബി.എസ്.സി റെഗുലര്‍ പഠന സമ്പ്രദായത്തിലേക്ക് മാറണമെന്നുമാണ് പുതിയ നിര്‍ദേശം.
കഴിഞ്ഞ മാസം 31 നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.
രാജ്യാന്തര മാനദണ്ഡത്തിലുള്ള ഗുണനിലവാരമുള്ള പഠന സാമഗ്രികള്‍ ലഭ്യമല്ലാത്തതാണ് സി.ബി.എസ്.സി ഐ റദ്ദാക്കാന്‍ കാരണമായി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ പാതിവഴിക്കുവച്ചു സിലബസ് നിര്‍ത്തലാക്കുന്നത് കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുമെന്നും നിര്‍ദേശപ്രകാരമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയുമാണ് ഗള്‍ഫിലെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും സഊദിയിലെ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു.
തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കാന്‍ വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ മാനേജ്‌മെന്റ് പ്രതിനിധികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."