400 തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു; 300 ഉം ചത്തു
വെല്ലിംഗ്ടണ്‍: ന്യൂസിലന്റ് തീരത്ത് 400 ലേറെ തിമിംഗലങ്ങള്‍ കരക്കടിഞ്ഞു. ഇതില്‍ 300 എണ്ണവും ചത്തു. തെക്കന്‍ ദ്വീപിലെ ഫെയര്‍വൈല്‍ സ്പ്ലിറ്റിലാണ് സംഭവം.
കരയിലെത്തിയ തിമിംഗലങ്ങളെ കടലിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയിലെത്തിയതെന്ന് കണ്‍സര്‍വേഷന്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു.
416 തിമിംഗലങ്ങളാണ് തീരത്തടിഞ്ഞത്. ജീവനുള്ള തിമിംഗലങ്ങള്‍ക്ക് തണുപ്പ് നല്‍കിയും മനുഷ്യമതില്‍ തീര്‍ത്ത് വെള്ളത്തിലേക്ക് തള്ളിയിറക്കിയുമാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
ന്യൂസിലന്‍ഡില്‍ ഏറ്റവും കൂടുതല്‍ തിമിംഗലങ്ങള്‍ തീരത്തടഞ്ഞ സംഭവം ഇതാണെന്ന് കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് റീജ്യനല്‍ മാനേജര്‍ ആന്‍ഡ്രൂ ലാംസണ്‍ അറിയിച്ചു. 2015 ഫെബ്രുവരിയില്‍ 200 ഓളം തിമിംഗലങ്ങള്‍ തീരത്തടിയുകയും പകുതിയോളം ചത്തൊടുങ്ങുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."