എം.ആര്.ഐ സ്കാന്‍ വികസിപ്പിച്ച നൊബേല്‍ ജേതാവ് പീറ്റര്‍ അന്തരിച്ചു
ലണ്ടന്‍: മാഗ്നറ്റിക് റസൊണന്‍സ് ഇമേജിങ് (എ.ആര്.ഐ ) സ്കാന്‍ വികസിപ്പിച്ചെടുത്തതിന് നൊബേല്‍ സമ്മാനം ലഭിച്ച പീറ്റര്‍ മാന്‍സ്ഫീല്‍ഡ് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ലണ്ടനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആധുനിക വൈദ്യശാസ്ത്ര രോഗനിര്‍ണയത്തില്‍ നാഴികകല്ലായ എം.ആര്.ഐ സ്കാന്‍ പോള്‍ ലോട്ടര്ബറിനൊപ്പം വികസിപ്പിച്ചതിന് പീറ്ററിന് 2003 ല്‍ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചിരുന്നു.
സ്കൂള്‍ പരീക്ഷ പാസാകാത്തതിനെത്തുടര്‍ന്ന് അച്ചടിശാലയില്‍ സഹായിയായി ജോലി ചെയ്ത അദ്ദേഹം പിന്നീട് വിദ്യാഭ്യാസം നേടി നോട്ടിംഹാം സര്‍വകലാശാലയിലെ ഗവേഷകനായി. ശരീരം കീറി മുറിക്കാതെയും എക്സ്റേ ഇല്ലാതെയും രോഗിയുടെ ആന്തരികാവയവങ്ങളുടെ അവസ്ഥ മനസിലാക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എം.ആര്.ഐ സ്കാനിങ്.
1978 ലാണ് മാന്‍സ്ഫീല്‍ഡും സംഘവും എം.ആര്.ഐ സ്കാന്‍ വികസിപ്പിച്ചത്. 1922 ല്‍ ലണ്ടനിലെ ലാംബെര്ത്തിലാണ് ജനനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."