ട്രംപിന് വോട്ടു ചെയ്തു: ദാമ്പത്യം തകര്‍ന്നു
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ അവസാനിച്ചത് 21 വര്‍ഷത്തെ വിവാഹബന്ധം. കാലിഫോര്‍ണിയയിലെ റിട്ട. പ്രിസണ്‍ ഗാര്‍ഡായ ഗെയ്ലി മെക്കോര്മി ആണ് ഭര്‍ത്താവായ ബില്‍ മെക്കോര്മിയെ (77) ഇക്കാരണത്താല്‍ ഉപേക്ഷിച്ചത്. 1980 ലാണ് ഇരുവരും കണ്ടുമുട്ടുന്നത്.
ഭര്‍ത്താവ് ട്രംപിന് വോട്ടു ചെയ്തെന്ന വിവരം ഗെയ്ലി ഈയിടെയാണ് അറിഞ്ഞത്.
ഇരുവരും താമസിക്കുന്ന വാഷിങ്ടണിലെ അപ്പാര്‍ട്ട്മെന്റില്‍ കൂട്ടുകാരുമൊത്ത് ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍ ഗെയ്ലിയെ പ്രകോപിപ്പിച്ചു.
ട്രംപിന് വോട്ടുചെയ്തത് മാനസികമായി തളര്‍ത്തിയതിനെ തുടര്‍ന്ന് ഇരുവരെയും പലതവണ കൗണ്‍സിലിങ്ങിന് വിധേയരാക്കിയിരുന്നു.
ഇതു പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ട്രംപിനെ അനുകൂലിക്കാന്‍ താന്‍ തയാറല്ലെന്നും ദുഃഖത്തോടെയാണ് വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
വിവാഹ ബന്ധം അവസാനിപ്പിക്കുവാന്‍ എടുത്ത തീരുമാനം 51 ശതമാനം ശരിയാണെങ്കിലും 49 ശതമാനം തെറ്റാണെന്ന് ഗെയ്ല് തന്നെ സമ്മതിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."