എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍- 11-02-2017
അപേക്ഷാ തിയതി
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ബി.എ- ഇക്കണോമിക്‌സ്- സി.ബി.സി.എസ്.എസ്- ഓണേഴ്‌സ് (അണ്ടര്‍ ഗ്രാജാവേറ്റ് പരിക്ഷകള്‍ - റഗുലര്‍ റീഅപിയറന്‍സ്-2013ന് മുതലുള്ള അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 23 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 14 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 17 വരെയും സ്വീകരിക്കും.
തൊടുപുഴ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങിലെ ഒന്നാം സെമസ്റ്റര്‍ എം.ടെക് (2016 അഡ്മിഷന്‍-റഗുലര്‍) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 21 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 14 വരെയും 50 രൂപ പിഴയോടെ 15 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 17 വരെയും സ്വീകരിക്കും. അപേക്ഷകര്‍ 150 രൂപ സി.വി ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
ഒന്നാം വര്‍ഷ ബി.എസ്‌സി. എം.എല്‍.ടി(പുതിയ സ്‌കീം-2008 മുതലുള്ള അഡ്മിഷന്‍-സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 28 ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 16 വരെയും 50 രൂപ പിഴയോടെ 17 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 20 വരെയും സ്വീകരിക്കും. അപേക്ഷകര്‍ ഒരു പേപ്പറിന് 20 രൂപ സി.വി ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍(റഗുലര്‍), ആറാം സെമസ്റ്റര്‍(റഗുലര്‍ സപ്ലിമെന്ററി) സി.ബി.സി.എസ്.എസ് അണ്ടര്‍ഗ്രാജുവേറ്റ് പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 21, 22 തിയതികളില്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ഫെബ്രുവരി 20 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 25 വരെയും സ്വീകരിക്കും. അപേക്ഷാഫോമിന് 20 രൂപയും സി.വി ക്യാംപ് ഫീസായി റഗുലര്‍ വിദ്യാര്‍ഥികള്‍ 100 രൂപയും വീണ്ടുമെഴുതുവര്‍ ഒരു പേപ്പറിന് 20 രൂപ (പരമാവധി 100) നിശ്ചിത പരീക്ഷാഫീസിനു പുറമേ അടക്കണം. നാലാം സെമസ്റ്റര്‍ റഗുലര്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി കോളജ് മുഖേന രജിസ്‌ട്രേഷന്‍ നടത്തണം. ഇംപ്രൂവ്‌മെന്റിന് അപേക്ഷിക്കുന്നവര്‍ 50 രൂപ പരിക്ഷാഫീസിനും സി.വി ക്യാംപ് ഫീസിനും പുറമേ അടക്കണം. ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികളില്‍ പ്രൊജക്ട് ചെയ്യുന്നവര്‍ പ്രൊജക്ട് ഇവാല്യൂവേഷന്‍ ഫീസായി 100 രൂപ അടക്കണം. ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ ആദ്യം എഴുതുന്നവര്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനു 100 രൂപയും ഗ്രേഡ് കാര്‍ഡിനു 100 രൂപയും അടക്കണം. അപേക്ഷാ ഫോം സര്‍വകലാശാലാ വെബ്ബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
തീയതി നീട്ടി
ബി.ആര്‍ക് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ സര്‍വകലാശാലയില്‍ സ്വികരിക്കുന്ന അവസാന തിയതി ഫെബ്രുവരി 13 വരെയാക്കി നീട്ടി.
പ്രാക്ടിക്കല്‍പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. മൈക്രോബയോളജി (സി.എസ്.എസ്-2015 അഡ്മിഷന്‍ റഗുലര്‍ സപ്ലിമെന്ററി-2012 മുതലുള്ള അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ അതാത് കേന്ദ്രങ്ങളില്‍ നടത്തും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്.
2016 ഡിസംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് (റഗുലര്‍ സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍, പ്രൊജക്ട്, വൈവാ വോസി ഫെബ്രുവരി 15 മുതല്‍ അതാത് കോളജുകളില്‍ നടത്തും
2016 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.വോക് റിന്യൂവബിള്‍ എനര്‍ജി ഡിഗ്രി പരീക്ഷകളുടെ ഹാന്‍സ് ഓ ട്രെയിനിങ്ങ്-വൈവാ വോസി ഫെബ്രുവരി 16, 17 തിയതികളില്‍ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജില്‍ വച്ച് നടത്തും.
മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ്ഡയറ്റിക്‌സ് (സി.എസ്.എസ്-2015 അഡ്മിഷന്‍ റഗുലര്‍ സപ്ലിമെന്ററി-2012 മുതലുള്ള അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കല്‍ ഫെബ്രുവരി 15 മുതല്‍ 30 വരെഅതാത് കേന്ദ്രങ്ങളില്‍ നടത്തും.
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. മൈക്രോബയോളജി ആന്‍ഡ് ബയോകെമിസ്ട്രി-നോ സി.എസ്.എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഫെബ്രുവരി 25 വരെ സ്വീകരിക്കും.
2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. അപ്ലൈഡ് ഫിസിക്‌സ്- സി.എസ്.എസ് (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഫെബ്രുവരി 25 വരെ സ്വീകരിക്കും.
2016 ആഗസ്റ്റില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി(റഗുലര്‍സപ്ലിമെന്ററി ത്രിവര്‍ഷ) ഏഴാം സെമസ്റ്റര്‍ ബി.എ എല്‍.എല്‍.ബി (പഞ്ചവത്സര) (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഫെബ്രുവരി 21 വരെ സ്വീകരിക്കും.
2016 ഓഗസ്റ്റ്, സെപ്തംബര്‍, നവംബര്‍ മാസങ്ങളില്‍ നടത്തിയ രണ്ട്, അഞ്ച്, ആറ് സെമസ്റ്റര്‍ ബി.എച്ച്.എം (റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ഫെബ്രുവരി 22 വരെ സ്വീകരിക്കും.
സെക്യൂരിറ്റിഗാര്‍ഡ് ഒഴിവ്
എം.ജി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ജില്ലാ സൈനിക വെല്‍ഫെയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും 2017 ജനുവരി 1 ന് 59 വയസ് കഴിയാത്തവരുമായ ഇന്ത്യന്‍പൗരന്മാരായ വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അപേക്ഷ, പ്രായം, ജാതി, യോഗ്യത എന്നിവ തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 15 ന് 11 മണിക്ക് ആര്‍പ്പൂക്കരയിലുള്ള മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ ഓഫിസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.
കലോത്സവം - ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 12 വരെ നീട്ടി
എം.ജി സര്‍വകലാശാലാ യൂനിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കലോത്സവം നൂപുര-2017 ന് ഓണ്‍ലൈനായി ഫെബ്രുവരി 12 ന് രാത്രി 12 മണി വരെ രജിസ്റ്റര്‍ ചെയ്യാം. അതിനുശേഷം ഫെബ്രുവരി 15 വരെ പ്രിന്‍സിപ്പലിന്റെ പ്രത്യേക അനുമതിയോടെ അപേക്ഷിക്കാം. ഫോ നമ്പര്‍ : 9747 545 805, 9744 121 987, 9020 255 044.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."