കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേ സംഘ്പരിവാര്‍ കര്‍ഷക സംഘടനകള്‍
ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേ ആര്‍.എസ്.എസ് അനുകൂല കര്‍ഷക സംഘടനകള്‍. മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നതെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ചും ഭാരതീയ കിസാന്‍ സഭയും ആരോപിക്കുന്നത്.
ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ തങ്ങള്‍ക്ക് ആവശ്യമില്ല. വിത്തുകള്‍ മുന്‍പ് ഉല്‍പാദിപ്പിച്ചപോലെ ഉല്‍പാദിപ്പിച്ചാല്‍ മതിയെന്നും കര്‍ഷക സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. നേരത്തേ യു.പി.എ സര്‍ക്കാരിന്റെ കാലത്തും ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ അനുവദിക്കുന്നത് വിവാദമായിരുന്നു.
ജനിതകമാറ്റം വരുത്തിയ 11 ഇനം വിത്തുകളുടെ വില്‍പന നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. മോണ്‍സാന്റോ പോലുള്ള കുത്തക കമ്പനികള്‍ ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വില്‍പന നിര്‍ത്തിവയ്ക്കണം. ഇത്തരം കമ്പനികളുടെ നടപടിയെതുടര്‍ന്ന് രാജ്യത്ത് 80ഓളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് ഭാരതീയ കിസാന്‍ സഭ സെക്രട്ടറി മോഹിനി മോഹന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."