തമിഴ്‌നാട്ടില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു
ചെന്നൈ: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചു. ഇന്നലെയാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ചെന്നൈ നഗരത്തിലെ സര്‍വിസുകള്‍ക്ക് രണ്ടു രൂപ മുതല്‍ ഒന്‍പത് രൂപവരെയുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റിടങ്ങളില്‍ രണ്ടു രൂപമുതല്‍ ഏഴുരൂപയുടെയും വര്‍ധനവുണ്ട്. ആഡംബര വോള്‍വോ ബസുകളുടെ ചാര്‍ജും കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. 18 രൂപയുടെ വര്‍ധനവാണ് ഈ ബസുകളില്‍ ഏര്‍പ്പെടുത്തിയത്. എ.സി വോള്‍വോ ബസുകളില്‍ 15ഉം ഡീലക്‌സ് ബസുകളില്‍ 12 രൂപയുടെയും വര്‍ധനവുണ്ട്.
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ ഒരാഴ്ച നീണ്ട സമരം ചെയ്തിരുന്നു. ഇവര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നതിനുവേണ്ടിയാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ ഇതിനെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്.
ബസുകളെ പ്രത്യേകം വേര്‍തിരിച്ചാണ് ചാര്‍ജ് വര്‍ധന നടപ്പാക്കിയിരിക്കുന്നത്.
2011ലാണ് ഇതിന് മുന്‍പ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. പുതുക്കിയ ചാര്‍ജ് വര്‍ധനവ് ഇന്നലെ രാവിലെ മുതല്‍ നിലവില്‍ വന്നതായും സര്‍ക്കാര്‍ അറിയിച്ചു. ആന്ധ്രാ പ്രദേശ്, കര്‍ണാടക, കേരള സംസ്ഥാനങ്ങളേക്കാള്‍ കുറവാണ് പൊതുവെ തമിഴ്‌നാട്ടിലെ ബസ് ചാര്‍ജ്.
ഭാവിയില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും അവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലേ വര്‍ധനവ് നടപ്പാക്കൂ എന്നും ഉത്തരവില്‍ പറയുന്നുണ്ട്.
അതിനിടയില്‍ ബസ് ചാര്‍ജ് വര്‍ധന ജനങ്ങളെ ദ്രോഹിക്കുന്നതാണെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ ആരോപിച്ചു. പാവപ്പെട്ട ജനങ്ങളെ പാര്‍ശ്വവല്‍ക്കരിക്കാനായിട്ടാണ് ഇത്തരമൊരു വര്‍ധന നടപ്പാക്കിയതെന്നും അദ്ദേഹം ചെന്നൈയില്‍ ആരോപിച്ചു.
ചാര്‍ജ് വര്‍ധനക്കു പിന്നില്‍ സര്‍ക്കാര്‍ കമ്മിഷന്‍ ഏജന്റുമാരെപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."