വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റ് ഇന്നു മുതല്‍
തൊടുപുഴ: വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിഗ് ഫെസ്റ്റ് ഇന്നു മുതല്‍. ഡി.ടി.പി.സി ഇടുക്കിയും വാഗമണ്‍ ഡി.എം.സിയും വിശ്വാസ് ഫൌണ്ടേഷനും ചേര്‍ന്നാണു ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബര്‍മ ബ്രിഡ്ജ് അടക്കം 14 സാഹസിക ഇനങ്ങളാണ് വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിഗ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. സ്‌കൈ സൈക്കിള്‍, വാലി ക്രോസിംഗ്, കമാന്‍ഡോ നെറ്റ്, ട്രംബോലിന്‍, ബഞ്ചി ട്രംബോലിന്‍, പെയിന്റ് ബോള്‍, ആര്‍ച്ചറി, ബോട്ടില്‍ ഷൂട്ടിംഗ്, ലാന്‍ഡ് സോര്‍ബിംഗ്, വാട്ടര്‍ സോര്‍ബ്, പെഡല്‍ ബോട്ട്, കിഡ്‌സ് സോണ എന്നീ ഇനങ്ങളാണ് ഫെബ്രുവരി പതിനെട്ടു വരെ നീളുന്ന ഫെസ്റ്റില്‍ ഒരുക്കിയിട്ടുള്ളത്.
വാഗമണ്‍ പൈന്‍ വാലിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആത്മഹത്യാ മുനമ്പിനടുത്തുള്ള ഉല്‍സവ സ്ഥലത്തെത്താം. വാഗമണ്‍ ആംഫി തിയേറ്ററില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളത്തിന് എംഎല്‍എ ഇ എസ്ബിജിമോള്‍ അധ്യക്ഷത വഹിക്കും. എം.പി ജോയ്‌സ് ജോര്‍ജ് ഉദ്ഘാടനം നിര്‍വ്വഹിക്കും.
ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍ മുഖ്യ പ്രഭാഷണം നടത്തും. ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി വിജയന്‍, ലളിത് കുമാര്‍ പങ്കെടുക്കും. രണ്ടായിരത്തോളം പേര്‍ പാരാഗ്ലൈഡിംഗിനായി പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 3500 രൂപയാണ് പറക്കുന്നന്നതിനുള്ള ഫീസ്.
പൈലറ്റുമാര്‍ക്കൊപ്പം കൂടെ പറക്കുന്നവര്‍ക്കും ഇത്തവണ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.
രാവിലെ 9.30 മുതല്‍ 5 മണി വരെയാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇരുപതു രൂപയാണ് പ്രവേശന ഫീസ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 8589820047
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."