ഐ.സി.എ.ഐ ഹ്രസ്വകാല ക്ലാസുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: 2018 മെയ് മാസത്തില്‍ നടക്കുന്ന സിഎ ഫൈനല്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ജനുവരി 22 മുതലും ഐ.പി.സി.സി ഇന്റര്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഫെബ്രുവരി ഏഴു മുതലും പരീക്ഷാധിഷ്ഠിത ഹ്രസ്വകാല ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ശാഖാ ചെയര്‍മാന്‍ അറിയിച്ചു. സി.എ പരിശീലനക്കാലത്ത് ഐ.സി.എ.ഐ നടത്തുന്ന വിവിധ നിര്‍ബന്ധിത പരിശീലന പരിപാടികളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കേണ്ടതുണ്ട്. ഓറിയന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മാനേജ്‌മെന്റ് കമ്യൂണിക്കേഷന്‍ സ്‌കില്‍സ്, അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയൊക്കെ പരിശീലനത്തില്‍ ഉള്‍പ്പെടുന്നു. എറണാകുളം ദിവാന്‍സ് റോഡിലുള്ള ഐ.സി.എ.ഐ ഭവനില്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കായി ംംം.സീരവശശരമശ.ീൃഴ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ശാഖ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2910651 2910652 2372953.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."