മത്സ്യമേഖലാ വിദ്യാര്‍ഥി സമിതി നിയമസഭാ മാര്‍ച്ച് നടത്തും
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പാക്കേജില്‍ മത്സ്യമേഖലാ വിദ്യാര്‍ഥികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് 23ന് കേരള മത്സ്യമേഖലാ വിദ്യാര്‍ഥി സമിതി നിയമസഭാ മാര്‍ച്ച് നടത്തും.
ദുരിതബാധിതരുടെ മക്കള്‍ക്ക് യോഗ്യത അനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കുക, പെണ്മക്കളുടെ വിവാഹച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുക, തീരദേശ പൊലിസ് സേനയിലും വകുപ്പിലും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 30 ശതമാനം സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ 15 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ സതീഷ് റെജിന്‍, ജിനു ലാസര്‍, രമ്യ എസ്. രാജു, സതീഷ് ജോസഫ്, ഡിക്സന് ഡേവിഡ്, ഷാജി സ്റ്റെല്ലസ്, സുനില്‍ എഡ്വേര്‍ഡ്, ടോണി ലെയോണ്‍സ്, ദേവു, ആര്. സ്നേഹ, വരുണ്‍ ആന്റണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."