സമരം തുടരുന്നത് വീണ്ടും കബളിപ്പിക്കപ്പെടുമോയെന്ന ഭയത്തില്‍: ശ്രീജിത്ത്
തിരുവനന്തപുരം: വീണ്ടും കബളിപ്പിക്കപ്പെടുമോയെന്ന ഭയമുള്ളതിനാലാണ് ശ്രീജിവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് കരട് വിജ്ഞാപനം ഇറങ്ങിയിട്ടും സമരം തുടരുന്നതെന്ന് സഹോദരന്‍ ശ്രീജിത്ത്.
സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 772 ദിവസം പിന്നിടുന്ന സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന ആഗ്രഹമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.
ചൊവ്വാഴ്ച ശ്രീജിത്തിന്റെ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ സി.ബി.ഐ സ്വീകരിക്കുന്ന നിലപാട് അറിയാന്‍ കാത്തിരിക്കുകയാണ് ശ്രീജിത്തും സമൂഹമാധ്യമ കൂട്ടായ്മയും. എപ്പോള്‍ അന്വേഷണം തുടങ്ങും ഏത് യൂനിറ്റിനായിരിക്കും ചുമതല തുടങ്ങിയ കാര്യങ്ങളില്‍ സി.ബി.ഐയാണ് തീരുമാനമെടുക്കേണ്ടതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
അതേസമയം ശ്രീജിത്തിന് പിന്തുണയുമായി ഇന്നലെയും ഒട്ടേറെപേര്‍ സമരസ്ഥലത്തെത്തി. കവി പവിത്രന്‍ തീക്കുനി ശ്രീജിത്തിന് 'തീമരത്തണലില്‍' പുസ്തകം സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."