HOME
DETAILS

നാലു പതിറ്റാണ്ടിന്റെ രാഷ്ട്രീയ ചരിത്രം പറഞ്ഞ് ഫോട്ടോ പ്രദര്‍ശനം

  
backup
May 29 2016 | 19:05 PM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b4%be%e0%b4%b7

കോഴിക്കോട്: കാമറാ കണ്ണിലൂടെ കണ്ട നാലു പതിറ്റാണ്ടിന്റെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം പറയുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി മുസ്തഫയുടെ പ്രദര്‍ശനം. ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ ആരംഭിച്ച 'ഇന്ത്യന്‍ രാഷ്ട്രീയം നാലു പതിറ്റാണ്ടുകള്‍' എന്ന പ്രദര്‍ശനമാണ് ദേശീയ നേതാക്കളുടെയും കോളിളക്കമുണ്ടാക്കിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെയും അപൂര്‍വ ചിത്രങ്ങളിലൂടെ ശ്രദ്ധേയമാകുന്നത്.
ഇന്ദിരാഗാന്ധി മുതല്‍ നരേന്ദ്രമോദി വരെയുള്ള പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും രാഷ്ട്രീയ, സ്വകാര്യ ജീവിതത്തിലെ അപൂര്‍വ മുഹൂര്‍ത്തങ്ങളില്‍ നിന്ന് ഒപ്പിയെടുത്ത ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. അയോധ്യയിലെ ബാബരി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തുന്ന ചിത്രവും രാജീവ്ഗാന്ധിയുടെ മൃതദേഹത്തിനുമുന്‍പില്‍ വിതുമ്പുന്ന സോണിയഗാന്ധിയും ഫലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറാഫത്തിന് രാഷ്ട്രപതിഭവനില്‍ നല്‍കിയ സ്വീകരത്തിന്റെ ചിത്രവും പോയകാല ഇന്ത്യയുടെ ചരിത്രം വിവരിക്കുന്നു. അന്തരിച്ച സി.എച്ച് മുഹമ്മദ് കോയയുടെ മയ്യത്ത് അവസാനമായി ഒരു നോക്കുകാണാന്‍ കനത്ത മഴയില്‍ കുടചൂടിയെത്തിയ പതിനായിരങ്ങളുടെ ചിത്രവും ആകര്‍ഷകമാണ്.
ഇരുപത് വര്‍ഷം മുന്‍പെടുത്ത താടിയില്ലാത്ത നരേന്ദ്രമോദിയുടെ അപൂര്‍വ ചിത്രം, ഡല്‍ഹി എ.കെ.ജി ഭവനില്‍ ഫോട്ടോഗ്രാഫര്‍മാരുടെ തിരക്കിനിടെ പത്രം വായിക്കുന്ന ഇ.കെ നായനാര്‍, ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ചിരി, കാറപകടത്തെ തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ കെ കരുണാകരന് നല്‍കിയ സ്വീകരണ ചടങ്ങ് തുടങ്ങി വ്യത്യസ്തമായ ചിത്രങ്ങള്‍ ചരിത്രത്തെ ഓര്‍മപ്പെടുത്തുന്നു. സാമൂഹ്യസാഹചര്യങ്ങളെ പരിഗണിച്ച് പത്രങ്ങളില്‍ അച്ചടിക്കാത്ത ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. നല്ല വാര്‍ത്താചിത്രത്തിന് ആയിരം മുഖപ്രസംഗങ്ങളേക്കാള്‍ ശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പത്രമുതലാളിമാര്‍ക്ക് താല്‍പര്യമുള്ള പടങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന രീതിക്ക് മാറ്റം വരണം.
എത്ര ന്യൂജനറേഷന്‍ ആയാലും പടമെടുക്കുന്നതില്‍ സാമൂഹ്യബോധം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. എം.വി അസോസിയേറ്റ്‌സ് എം.ഡി എം.വി കുഞ്ഞാമു, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി ദാമോദരന്‍, പി മുസ്തഫ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി എന്‍ രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ഇ.പി മുഹമ്മദ് നന്ദിയും പറഞ്ഞു. ജൂണ്‍ മൂന്നുവരെയാണ് പ്രദര്‍ശനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago