അനായാസം ഫെഡറര്‍
മെല്‍ബണ്‍: അനായാസ വിജയത്തോടെ ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ചാംപ്യനുമായ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആസ്ത്രേലിയന്‍ ഓപണ്‍ ടെന്നീസ് പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
മുന്‍ ചാംപ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്, തോമസ് ബെര്‍ഡിച്, ഡൊമനിക് തീം എന്നിവരും പുരുഷ സിംഗിള്‍സ് പോരാട്ടത്തിന്റെ അവസാന പതിനാറില്‍ സ്ഥാനം പിടിച്ചു. വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ റൊമാനിയയുടെ സിമോണെ ഹാലെപ്, അഞ്ചലീക്ക് കെര്‍ബര്‍, സ്ട്രൈക്കോവ, പ്ലിസ്ക്കോവ എന്നിവരും പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.
ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ക്വറ്റിനെ പരാജയപ്പെടുത്തിയാണ് ഫെഡ് എക്സ്പ്രസ് മുന്നേറിയത്. സ്കോര്‍: 6-2, 7-5, 6-4. സ്പാനിഷ് താരം റാമോസ് വിനോലസിനെയാണ് ദ്യോക്കോവിച് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-2, 6-3, 6-3. ചെക്ക് റിപ്പബ്ലിക്ക് താരം തോമസ് ബെര്‍ഡിച് യുവാന്‍ മാര്‍ടിന്‍ ഡെല്‍ പോട്രോയെയാണ് വീഴ്ത്തിയത്. സ്കോര്‍: 6-3, 6-3, 6-2.
വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ റഷ്യന്‍ താരം മരിയ ഷറപ്പോവയെ അനായാസം വീഴ്ത്തിയാണ് ജര്‍മന്‍ താരമായ അഞ്ചലീക്ക് കെര്‍ബര്‍ അവസാന പതിനാറിലേക്ക് കടന്നത്. സ്കോര്‍: 6-1, 6-3. സിമോണെ ഹാലെപ് 4-6, 6-4, 15-13 എന്ന സ്കോറിന് കടുത്ത വെല്ലുവിളി നേരിട്ട പോരാട്ടത്തില്‍ അമേരിക്കന്‍ താരം ലോറിസ് ഡേവിസിനെയാണ് കീഴടക്കിയത്. ഗെര്ബിനെ മുഗുരുസയെ രണ്ടാം റൗണ്ടില്‍ അട്ടിമറിച്ച തായ്വന് താരം ഹസി സു വി മൂന്നാം റൗണ്ടിലും മറ്റൊരു അട്ടിമറി വിജയം സ്വന്തമാക്കി.
മുന്‍ ലോക രണ്ടാം നമ്പര്‍ താരമായിരുന്ന പോളണ്ടിന്റെ അഗ്നിയെസ്ക റാഡ്വന്സ്കയെയാണ് തായ്വന് താരം അട്ടിമറിച്ചത്. സ്കോര്‍: 6-2, 7-5.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."