ഒരോവറില്‍ 37 റണ്‍സടിച്ച് ഡുമിനി !
ജൊഹന്നാസ്ബര്‍ഗ്: ഒരോവറില്‍ 37 റണ്‍സ് അടിച്ചെടുത്ത് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് ജെ.പി ഡുമിനി. ഓരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ താരമായും ഇതോടെ ഡുമിനി മാറി. നേരത്തെ സിംബാബ്വെ താരം എല്‍ട്ടന്‍ ചിഗുംബുര ബംഗ്ലാദേശ് ബൗളര്‍ അലാവുദ്ദീന്‍ ബാബുവിന്റെ ഓരോവറില്‍ 39 റണ്‍സ് വാരിയതാണ് ഈ പട്ടികയില്‍ ഒന്നാമത്.
നൈറ്റ്സിനെതിരേ വണ്‍ഡേ കപ്പില്‍ കേപ് കോബ്രാസിന് വേണ്ടിയാണ് ടീമിന്റെ നായകന് കൂടിയായ ഡുമിനിയുടെ മാസ്മരിക പ്രകടനം. ഈയൊരൊറ്റ പ്രകടനത്തിന്റ പിന്‍ബലത്തില്‍ കോബ്രാസ് ബോണസ് പോയിന്റോടെ മത്സരം വിജയിച്ചു. 240 റണ്‍സ് വിജയത്തിലേക്ക് ബാറ്റേന്തിയ കോബ്രാസിന് 32 റണ്‍സ് കൂടി വേണമായിരുന്നു വിജയിക്കാന്‍. 30 പന്തില്‍ 34 റണ്‍സുമായി ഡുമിനിയായിരുന്നു ക്രീസില്‍. നൈറ്റ്സിനായി ലെഗ് സ്പിന്നര്‍ എഡ്ഡി ലീയാണ് പന്തെറിഞ്ഞത്. താരത്തിന്റെ ആദ്യ നാല് പന്തുകളും സിക്സിലേക്ക് തൂക്കിയ ഡുമിനി അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. ആറാം പന്ത് എഡ്ഡി നോബോള്‍ എറിഞ്ഞു. ഈ പന്തില്‍ ഡുമിനി ബൗണ്ടറി നേടുകയും ചെയ്തതോടെ അഞ്ച് റണ്‍സ് ലഭിച്ചു.
ഇതോടെ സ്കോര്‍ 31ല്‍ എത്തി. നോബോളായതിനെ തുടര്‍ന്ന് ഒരു പന്ത് കൂടി എഡ്ഡിക്ക് അധികം എറിയേണ്ടി വന്നു. ഈ പന്തില്‍ സിക്സര്‍ നേടി ഡുമിനി 37 റണ്‍സ് തികയ്ക്കുകയും ടീമിന്റ വിജയം ഉറപ്പാക്കുകയുമായിരുന്നു. കളി അവസാനിക്കുമ്പോള്‍ ഡുമിനി ഏഴ് സിക്സും രണ്ട് ഫോറും സഹിതം 37 പന്തില്‍ അടിച്ചെടുത്തത് 70 റണ്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."