നിശാഗന്ധി പുരസ്‌ക്കാര ജേതാക്കളുടെ മണല്‍ ശില്‍പ്പം ശംഖുമുഖത്ത് ഒരുങ്ങി
തിരുവനന്തപുരം: കാഴ്ചക്കാര്‍ക്ക് വിസ്മയമായി ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്‌കാര ജേതാക്കളായ പ്രശസ്ത ഭരതനാട്യ നര്‍ത്തകര്‍ വി പി ധനഞ്ജയന്‍, ശാന്താ ധനഞ്ജയന്‍ എന്നിവരുടെ മണല്‍ശില്‍പ്പം തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് നിര്‍മിച്ചത് കൗതുകമായി.
പ്രശസ്ത ശില്‍പി ദീപക് മൗത്താട്ടിലിന്റെ നേതൃത്വത്തിലാണ് ശില്‍പമൊരുക്കിയത്. നിശാഗന്ധി പുരസ്‌കാര ജേതാക്കളായ നര്‍ത്തക ദമ്പതികളുടെ സാന്നിധ്യവും സായാഹ്നത്തെ ശ്രദ്ധേയമാക്കി.
ഭാരതത്തിന്റെ ശാസ്ത്രീയ നൃത്തരൂപങ്ങളുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന കലാ പ്രതിഭകള്‍ക്കാണ് നിശാഗന്ധി പുരസ്‌കാരം ഇന്ന് സമ്മാനിച്ചത്.
നിശാഗന്ധി നൃത്ത മഹോത്സവം 2018ന്റെ സമാരംഭ ദിനത്തിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ ഇതിനോടകം ഈ ദമ്പതികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."