നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ നീക്കം
തിരുവനന്തപുരം: 2015 മാര്‍ച്ച് 13ന് മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനായി നിയമസഭയില്‍ അരങ്ങേറിയ കയ്യാങ്കളിയുടെ പേരിലെടുത്ത കേസ് പിന്‍വലിക്കുന്നു. പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. അന്നത്തെ കയ്യാങ്കളിയില്‍ രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടിയാണ് കേസ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയത്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ചുപോയതാണെന്നും അതിനാല്‍ കേസ് പിന്‍വലിക്കണമെന്നുമാണ് ശിവന്‍കുട്ടി നിവേദനത്തില്‍ പറയുന്നത്. അപേക്ഷ നിയമവകുപ്പിന് കൈമാറി.
കേസിലെ ആറു പ്രതികള്‍ എല്‍.ഡി.എഫ് നേതാക്കളാണ്.ക്രൈം ബ്രാഞ്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇവര്‍ ആറുപേരും കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു.
വി. ശിവന്‍കുട്ടിയ്ക്ക് പുറമെ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, സി.കെ സദാശിവന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, എന്നിവരാണ് പ്രതികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."