ഭൂമി വിവാദം എതാനും നാള്‍ക്കകം പരിഹരിക്കപ്പെടുമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി വില്‍പ്പന വിവാദത്തില്‍ പ്രതിക്കൂട്ടിലായ ശേഷം ആദ്യമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം. ഭൂമി വിവാദം എതാനും നാള്‍ക്കകം പരിഹരിക്കപ്പെടുമെന്ന് കര്‍ദിനാള്‍ പറഞ്ഞു. താനുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നിപ്പിനു സ്ഥാനമില്ലെന്നും ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
ഭൂമി വില്‍പ്പനയെ വിമര്‍ശിച്ച് എറണാങ്കുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഇന്ന് ലഘുലേഖ വിതരണം നടത്തിയിരുന്നു. വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടനയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ ലഘുലേഖ വിതരണം ചെയ്തത്.
ഭൂമി ഇടപാടിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടത്തെ കുറിച്ച് പഠിക്കുന്നതിനും ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷിക്കാനും അഞ്ചംഗ സമിതിയെ കാനോനിക സമിതി നിയോഗിച്ചിരുന്നു. രണ്ടു വൈദികരും സഭ വിശ്വാസികളുടെ മൂന്ന് പ്രതിനിധികളുമാണ് സമിതിയിലുള്ളത്. ഭൂമി ഇടപാടില്‍ സഭയ്ക്കുണ്ടായ യാഥാര്‍ഥ നഷ്ടം എത്രയെന്ന് കൃത്യമായി വിലയിരുത്താനും ഇത് തിരിച്ചു പിടിക്കുന്നതിന് സ്വീകരിക്കാവുന്ന നടപടികള്‍ നടപ്പിലാക്കാനും കാനോനിക സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."