മുസഫര്‍ നഗര്‍ കലാപം: ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാരിന്റെ നീക്കം
ലക്‌നൗ: മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാനൊരുങ്ങി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 63 പേര്‍ കൊല്ലപ്പെടുകയും 4000 ത്തിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കലാപത്തിന്റെ സൂത്രധാരന്‍മാര്‍ക്കെതിരായ കേസാണ് യോഗി സര്‍ക്കാര്‍ പിന്‍വലിക്കാനൊരുങ്ങുന്നത്.
ഇക്കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റിനു യുപി സ്‌പെഷല്‍ സെക്രട്ടറി രാജ് സിങ് കത്തയച്ചു. മുസഫര്‍ നഗര്‍ ജില്ലാ കോടതിയുടെ പരിഗണനയിലുള്ള ഇതുവരെ തീരുമാനമാകാത്ത ഒന്‍പത് ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനാണ് നീക്കം.
യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സഞ്ജീവ് ബല്യാന്‍, എംപി ബര്‍തേന്ദ്ര സിങ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, എംഎല്‍എമാരായ ഉമേഷ് മാലിക്, സംഗീത് സിങ് സോം, ഷാംലി എന്നിവരാണ് ഈ ഒന്‍പത് കേസിലെ പ്രതികള്‍.
2013 ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപത്തിന് ആഹ്വാനം നല്‍കുന്ന തരത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണു ഇവര്‍ക്കെതിരായ കേസ്. ഇവര്‍ക്കെതിരെ ഐ.പി.സി 188, 354, 341 വകുപ്പുകള്‍ ആണ് ചാര്‍ജ് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."