HOME
DETAILS

ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടു: മുസ്‌ലിംലീഗ്

  
backup
May 29 2016 | 19:05 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be

കോഴിക്കോട്: ന്യൂനപക്ഷങ്ങളുടെ വിശ്വാസമാര്‍ജിക്കുന്നതില്‍ യു.ഡി.എഫ് പരാജയപ്പെട്ടെന്നും മുസ്‌ലിംലീഗിനു ബദലായി ഉയര്‍ന്നുവന്ന എസ്.ഡി.പി.ഐയുടെയും പി.ഡി.പിയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടെയും രാഷട്രീയ മേല്‍വിലാസം നഷ്ടപ്പെട്ടെന്നും ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പറഞ്ഞു. കോഴിക്കോട് നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരവരും.
എല്‍.ഡി.എഫിന്റെ വിജയം താത്വികമോ ജനസേവനത്തിനുള്ള അംഗീകാരമോ ആയിരുന്നില്ല. രാഷട്രീയ ധാര്‍മികത ലംഘിച്ചു നേടിയ വിജയമായിരുന്നു. കൊടുവള്ളിയിലെ പാര്‍ട്ടി പരാജയത്തിനു കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണോ എന്ന ചോദ്യത്തിന്, അത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി നല്‍കിയിട്ടില്ലെന്ന് ഇ.ടി പറഞ്ഞു.


ഫാസിസ്റ്റ്, വര്‍ഗീയ ശക്തികളെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസിനു വീഴ്ചപറ്റി. പാര്‍ട്ടി പരാജയപ്പെട്ട മണ്ഡലങ്ങളിലെ പരാജയ കാരണം പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കമ്മിഷനെ നിയമിച്ചു. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ തോല്‍വി പരിശോധിക്കാന്‍ സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം. റഹ്്മത്തുല്ല, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ എന്നിവരെയും ഗുരുവായൂര്‍ മണ്ഡലത്തിലെ പരാജയം അന്വേഷിക്കാന്‍ എം.എല്‍.എമാരായ വി.കെ ഇബ്‌റാഹീംകുഞ്ഞ്, അഡ്വ. എന്‍. ഷംസുദ്ദീന്‍, സംസ്ഥാന സെക്രട്ടറി ടി.എം സലീം എന്നിവരെയും ചുമതലപ്പെടുത്തി. താനൂരില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നു ബോധ്യപ്പെട്ടതിനാല്‍ ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനു യോഗം അംഗീകാരം നല്‍കുകയായിരുന്നു.


മലപ്പുറം ജില്ലയിലെ 18 മണ്ഡലങ്ങളില്‍ വിജയിച്ചെങ്കിലും പല മണ്ഡലങ്ങളിലും വലിയതോതില്‍ വോട്ടു കുറഞ്ഞതു ചര്‍ച്ചയായി. പാര്‍ട്ടി വോട്ടുകള്‍ കുറഞ്ഞതിനെക്കുറിച്ചു പഠിക്കാന്‍ പി.കെ.കെ ബാവയേയും പി.എം.എ സലാമിനേയും കുട്ടി അഹമ്മദ് കുട്ടിയേയും ചുമതലപ്പെടുത്തി. ജൂലൈ രണ്ടാംവാരം നടക്കുന്ന പ്രവര്‍ത്തക സമിതി ക്യാംപില്‍ പഠനകമ്മിഷനുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  വിശദ ചര്‍ച്ചകള്‍ നടത്തും. ആവശ്യമായ തിരുത്തല്‍ നടപടികളെ കുറിച്ചും ചര്‍ച്ചയുണ്ടാകും.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് ഇ. അഹമ്മദ് എം.പി, ദേശീയ ട്രഷററും നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറിമാരായ എം.പി അബ്ദുസമദ് സമദാനി, സിറാജ് ഇബ്‌റാഹീം സേട്ട്, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, വൈസ് പ്രസിഡന്റുമാരായ സി.ടി അഹമ്മദലി, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, കെ. കുട്ടി അഹമ്മദ് കുട്ടി, സി.എച്ച് അബ്ദുസലാം ഹാജി, എം.ഐ തങ്ങള്‍, സി. മോയിന്‍കുട്ടി, സെക്രട്ടറിമാരായ എം.സി മായിന്‍ഹാജി, പി.വി അബ്ദുല്‍വഹാബ് എം.പി, ടി.പി.എം സാഹിര്‍, ടി.എം സലീം, ജോയിന്റ് സെക്രട്ടറിമാരായ കെ.എസ് ഹംസ, അഡ്വ. യു.എ ലത്തീഫ്, സി.പി ബാവ ഹാജി, ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍, പോഷക ഘടകം പ്രതിനിധികള്‍, മറ്റു പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago