എന്‍.ജി.ഒ യൂനിയന്‍ സമാപന സമ്മേളനത്തില്‍ ഇന്നു മുഖ്യമന്ത്രി പങ്കെടുക്കും
മലപ്പുറം: കേരള എന്‍ജിഒ യൂണിയന്‍ 53-ാം സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. സമ്മേളനത്തിനു സമാപനം കുറിച്ചു വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കും. സമാപനസമ്മേളനം ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.
ഇന്നലെ രാവിലെ ജനപക്ഷ സിവില്‍ സര്‍വീസ്- സമീപനവും പ്രയോഗവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനംചെയ്തു. നിയുക്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, യൂനിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.വരദരാജന്‍ എന്നിവര്‍ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം സുഹൃദ്‌സമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു. വിവിധ സംഘടനാ നേതാക്കള്‍ സംസാരിച്ചു.
മുന്‍കാല നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. വൈകിട്ട് സാംസ്‌കാരിക സമ്മേളനം പരിസ്ഥിതി പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ് ഉദ്ഘാടനംചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍, കെ.ഇ.എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ സംസാരിച്ചു.
ഇന്ന് 11.30നു റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ 'സ്ത്രീ സുരക്ഷയും ഭരണകൂട നിലപാടുകളും' എന്ന വിഷയത്തിലുള്ള സെമിനാര്‍ പി.കെ ശ്രീമതി എംപി ഉദ്ഘാടനംചെയ്യും. എ.ആര്‍ സിന്ധു, ഡോ. ഖദീജാമുതാസ്, പി.കെ സൈനബ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് നാലിന് മലപ്പുറം കിഴക്കേത്തലയില്‍ നിന്നാരംഭിക്കുന്ന പ്രകടനം കുന്നുമ്മല്‍ ടൗണ്‍ ഹാള്‍ പരിസരത്തു സമാപിക്കും. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."