മുത്വലാഖ് ബില്‍ മുസ്ലിം കുടുംബങ്ങള്‍ക്ക് ദ്രോഹം: ഗുലാം നബി
കോഴിക്കോട്: മുസ്ലിം വനിതകളെ സഹായിക്കാനെന്ന് പറഞ്ഞു കൊണ്ടുവരുന്ന മുത്വലാഖ് ബില്‍ ഫലത്തില്‍ മുസ്ലിം കുടുംബങ്ങള്‍ക്ക് വലിയ ദ്രോഹം ചെയ്യുമെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ്. സുപ്രിംകോടതി വിധി അംഗീകരിക്കുന്നു. എന്നാല്‍, കോടതി ഉത്തരവ് മറയാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ നിയമം മുസ്ലിം കുടുംബങ്ങളെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉടനടിയുള്ള മുത്വലാഖ് മതപരമോ നിയമപരമോ അല്ലെന്നതു ശരിയാണെങ്കിലും അതു ക്രിമിനല്‍ കുറ്റമാക്കുന്നത് അംഗീകരിക്കാനാകില്ല. വിവാഹമെന്നതു സിവില്‍ കരാറാകുമ്പോള്‍ വിവാഹമോചനം എങ്ങനെ ക്രിമിനല്‍ കുറ്റമാകും. മുത്വലാഖ് ചൊല്ലുന്ന ഭര്‍ത്താവിനു മൂന്നുവര്‍ഷം തടവാണു ബില്ലില്‍ നിര്‍ദേശിക്കുന്നത്. ഇതോടൊപ്പം ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇതു സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്. ഭര്‍ത്താവിന്റെ മൂന്നുവര്‍ഷത്തെ തടവുകാലത്ത് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ട ഉത്തരവാദിത്വം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കുമോയെന്നു വ്യക്തമാക്കണമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."