HOME
DETAILS
MAL
ഹരിയാന ഇന്ത്യയുടെ പീഡന കേന്ദ്രമെന്ന് കോണ്‍ഗ്രസ്
backup
January 22 2018 | 03:01 AM
ന്യൂഡല്‍ഹി: ഹരിയാന സര്‍ക്കാരിനെതിരേ രൂക്ഷമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. ഇന്ത്യയുടെ പീഡന സംസ്ഥാനമാണ് ഹരിയാനയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറുടെ മനോഭാവം അത്ഭുതപ്പെടുത്തുന്നതാണ്.
കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കുന്നതിന് പകരം മുഖ്യമന്ത്രി പ്രത്യാരോപണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് സുസ്മിത ദേവ് പറഞ്ഞു.
പത്രങ്ങളിലൂടെയും ടിവിയിലൂടെയും ദിനംപ്രതി വരുന്ന വാര്‍ത്തകള്‍ ഹരിയാനയെ പീഡനങ്ങളുടെ തലസ്ഥാനം എന്ന് വ്യക്തമാക്കുന്ന തരത്തിലാണെന്ന് സുസ്മിത ദേവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."