നെടുങ്കയം വിനോദസഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ക്ക് ഭീഷണിയായി 'നിബിയ പ്യുറ'
കരുളായി: നെടുങ്കയം പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഭീഷണിയായി പ്രത്യേകതരം പുഴുക്കള്‍. മഴ പെയ്ത് തേക്കുകള്‍ക്ക് പുതിയ ഇലകള്‍ വന്നിട്ടുണ്ട്. ഇത് ഭക്ഷിക്കാനെത്തിയ നിബിയ പ്യുറ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കിറ്റ് ഡീ ഫോളിയേറ്റര്‍ എന്ന വിഭാഗത്തില്‍ പെടുന്ന പുഴുക്കളാണ് ടൂറിസ്റ്റുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്ക് നെടുങ്കയത്തെത്തുന്നവര്‍ക്കും കോളനിവാസികള്‍ക്കും ശല്യം വിതയ്ക്കുന്നത്.
ഒരിനം നിശാശലഭങ്ങള്‍ തേക്കിന്റെ ഇലകളിലിടുന്ന മുട്ടയാണ് ദിവസങ്ങള്‍ കഴിയുന്നതോടെ പുഴുവായി രൂപാന്തരപ്പെടുന്നത്. ഇലകള്‍ തിന്ന് ജീവിക്കുന്ന മറ്റ് പുഴുക്കളെ പോലെ തന്നെ വലപോലുള്ള നൂലുകളു@ാക്കി മരത്തില്‍ നിന്നും താഴെയിറങ്ങി കരിയിലക്കിടയിലും ഇവ കഴിയുന്നുണ്ട്. നെടുങ്കയത്തെ മിക്ക തേക്ക് പ്ലാന്റേഷനിലെയും തേക്കിന്റെ ഇലകള്‍ ഇപ്പോള്‍ ഇത്തരം പുഴുക്കള്‍ ഭക്ഷണമാക്കിയിട്ടുണ്ട്. ബൈക്കിലോ, നടന്നോ പോയാല്‍ നൂലിലൂടെ താഴെയിറങ്ങുന്ന ഈ പുഴുക്കള്‍ ദേഹത്ത് തട്ടിയാല്‍ ചെറിഞ്ഞ് തടിക്കുകയും അലര്‍ജി യുള്ളവര്‍ക്ക് പ്രശ്‌നം രൂക്ഷമാവുകയും ചെയ്യും. നെടുങ്കയത്തെ ഡോസന്‍ സായിപ്പിന്റെ ശവകുടീരത്തിലും ആനപ്പന്തിയിലും ഈ പുഴുക്കള്‍ നിറഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."