വിനോദ് റായ് യു.പി.എയെ കൊല്ലാന്‍ നിയോഗിച്ച വാടക കൊലയാളി: എ. രാജ
ന്യൂഡല്‍ഹി: മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) വിനോദ് റായ് യു.പി.എ സര്‍ക്കാരിനെ കൊല്ലാനായി നിയോഗിക്കപ്പെട്ട വാടക കൊലയാളിയാണെന്ന് മുന്‍ കേന്ദ്രമന്ത്രി എ. രാജ.
സ്വന്തം അധികാരം ദുരപയോഗം ചെയ്തതിനും രാജ്യത്തെ ചതിച്ചതിനും വിനോദ് റായിയെ വിജാരണ ചെയ്യണമെന്ന് എ. രാജ ആവശ്യപ്പെട്ടു.
ചില ശക്തികള്‍ യു.പി.എ സര്‍ക്കാരിനെതിരേ പ്രവര്‍ത്തിച്ചു. ഇവര്‍ വിനോദ് റായിയെ ഉപയോഗിച്ചു. റ്റു ജി ഇടപാടിനെ സംബന്ധിച്ചുള്ള രാജയുടെ രണ്ടാമത്തെ പുസ്തകമായ റ്റു ജി സാഗ അണ്‍ഫോള്‍ഡ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2008ല്‍ റ്റു ജി സ്‌പെക്ട്രം അനുമതിയുമായി ബന്ധപ്പെട്ട് 1.76 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട്് സി.ഐ.ജി ആയിരുന്ന വിനോദ് റായി 2010 ആണ ് പുറത്തിറക്കിയത്.
എന്നാല്‍ സി.ബി.ഐ പ്രത്യേക കോടതി ഈയിടെയാണ് എ. രാജ, കനിമൊഴി എന്നിവരെ കേസില്‍ നിന്ന് മുക്തമാക്കിയത്.വിനോദ് റായി എന്ന തോക്ക് ഉപയോഗിച്ച് ചിലര്‍ യു.പി.എ സര്‍ക്കാരിനെ കൊല്ലുകയായിരുന്നുവെന്ന് രാജ പറഞ്ഞു.
റ്റു ജി കേസിന്റെ സമയത്ത് മന്‍മോഹന്‍ സിങിന്റെ പ്രവര്‍ത്തനത്തെ രാജ പുകഴ്ത്തി. കേസിന്റെ സമയത്ത് പൂര്‍ണമായും അദ്ദേഹം സംരക്ഷിച്ചു. സ്‌പെക്ട്രം പൊതുസമൂഹത്തിന്റെ ഉപയോഗത്തിനായി ലഭ്യമാക്കണമെന്ന് മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടിരുന്നുവെന്ന് രാജ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."