ഖത്തറിലേക്കുള്ള വിസാരഹിത സന്ദര്‍ശനാനുമതി മറയാക്കി തൊഴില്‍ തട്ടിപ്പുസംഘം
ദോഹ: ഖത്തറിലേക്കുള്ള വിസാരഹിത സന്ദര്‍ശനാനുമതി മറയാക്കി തൊഴില്‍ തട്ടിപ്പുസംഘം വിലസുന്നു. കേരളത്തില്‍നിന്ന് ജോലി വാഗ്ദാനം ചെയ്ത് വിസയില്ലാതെ കടത്തിക്കൊണ്ടുവന്ന 24 യുവാക്കളില്‍നിന്നു സംഘം ഈടാക്കിയത് 85,000 രൂപ വീതമാണ്. കൂടുതല്‍പേരെ ചതിയില്‍പെടുത്താന്‍ കൊച്ചി കേന്ദ്രീകരിച്ചുള്ള സംഘം വല വീശുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.എന്‍ജിനീയറിങ് ബിരുദധാരികള്‍ അടക്കമുള്ള വിദ്യാസമ്പന്നരായ യുവാക്കളെയാണു തൊഴില്‍ തട്ടിപ്പുസംഘം ഇരയാക്കിയത്. ദോഹ മെട്രോയില്‍ ജോലിവാഗ്ദാനം ചെയ്ത് 85,000 രൂപ വീതം ഈടാക്കി മൂന്നു ഘട്ടങ്ങളിലായി 24 പേരെയാണ് ഇവര്‍ വിസയില്ലാതെ ദോഹയിലെത്തിച്ചത്. വ്യാജവിലാസം നല്‍കിയാണ് ഏജന്റുമാര്‍ തൊഴില്‍കരാര്‍ തയാറാക്കിയത്.
എറണാകുളം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിലെ യുവാക്കളാണു ചതിയില്‍പെട്ടത്. തങ്ങള്‍ക്കു പുറമെ കൂടുതല്‍ പേരെ ഏജന്റുമാര്‍ വലവീശുന്നതായി യുവാക്കള്‍ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളും ഭക്ഷണവുമില്ലാതെ മുര്‍റയിലെ ഒറ്റമുറിയില്‍ കഴിയുന്ന ഇവര്‍ക്കു സാമൂഹിക പ്രവര്‍ത്തകരാണ് ഇപ്പോള്‍ ഭക്ഷണമെത്തിക്കുന്നത്.
ഇന്ത്യന്‍ എംബസിയുമായും നോര്‍ക്കയുമായും ബന്ധപ്പെട്ട് സംഘത്തിനെതിരേ കേസ് ഫയല്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."