ശ്യാംപ്രസാദ് വധം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഹരജി നല്‍കും
കണ്ണൂര്‍: കണ്ണവത്തെ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി കേസന്വേഷിക്കുന്ന പൊലിസ് സംഘം ഇന്ന് കൂത്തുപറമ്പ് കോടതിയില്‍ ഹരജി നല്‍കും.
കഴിഞ്ഞ ദിവസം വയനാട്ടില്‍ അറസ്റ്റിലായ കേസിലെ പ്രതികളായ മുഴക്കുന്ന് പുത്തന്‍ വീട്ടില്‍ മുഹമ്മദ് (20), മുഴക്കുന്ന് പാറക്കണ്ടം സലിം (26), നീര്‍വ്വേലി അളകാപുരിയിലെ അമീര്‍ (25), കീഴല്ലൂരിലെ തെക്കയില്‍ ഷഹീം (39) എന്നിവരെ ശനിയാഴ്ച കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
കൊലപ്പെട്ട ശ്യാംപ്രസാദിന്റെ പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച വിവരങ്ങള്‍ ഇന്നലെ പൊലിസ് സംഘം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ശേഖരിച്ചു. കൂത്തുപറമ്പ് കണ്ണവം 17-ാം മൈലിലെ ആര്.എസ്.എസ് ശാഖാ ശിക്ഷക് കെ.വി.ശ്യാംപ്രസാദിനൈ ബൈക്കില്‍ സഞ്ചരിക്കവെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നിടുംപൊയില്‍ കൊമ്മേരിയില്‍ വച്ച് കാറിടിച്ചിട വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പേരാവൂര്‍ സി.ഐ എ.കുട്ടികൃഷ്ണനാണ് കേസന്വേഷണത്തിന്റെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."