ഖാസി കേസ്: അനിശ്ചിതകാല സമരം ഒരു മാസം പൂര്‍ത്തിയായി
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും സി.ബി.ഐ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ടു അബ്ദുല്ല മൗലവിയുടെ കുടുംബാംഗങ്ങളും ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരം ഇന്നലേക്ക് ഒരു മാസം പൂര്‍ത്തിയായി.
ഒരു മാസത്തിനിടയില്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍,സമസ്ത കാസര്‍കോട് ജില്ലാ ഭാരവാഹികളായ ത്വാഖ അഹ്്മദ് അല്‍ അസ്ഹരി,ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മുസ്്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്‌ലിയാര്‍ ഉള്‍പ്പെടെ സമസ്ത മുശാവറ ഭാരവാഹികളും പോഷക ഘടഘങ്ങളായ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ജില്ലാതല ഭാരവാഹികളും പ്രവര്‍ത്തകരും ഈ കേസില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും വിവിധ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നേതാക്കളും ഉള്‍പ്പെടെ ആയിരത്തിലധികം ആളുകള്‍ സമരത്തിനു പിന്തുണ അറിയിച്ച് സമര പന്തലിലെത്തി.
ഇതിനു പുറമേ യു.എ.ഇ യിലും സമരത്തിനു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് സംഗമങ്ങള്‍ നടന്നു. സി.എം അബ്ദുല്ല മൗലവി ഉത്തര മലബാറില്‍ സ്ഥാപിച്ച സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും മാലിക് ദീനാര്‍ അക്കാദമി വിദ്യാര്‍ഥികളും സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒട്ടനവധി ആളുകള്‍ ദിനേ സമര പന്തലിലെത്തി.
ഇന്നലെ ഐക്യദാര്‍ഢ്യം നേര്‍ന്നു കൊണ്ടു നടന്ന സമരം ചന്ദ്രഗിരി മേല്‍പറമ്പ് ഗള്‍ഫ് കമ്മിറ്റി പ്രസിഡന്റ് കെ .ആര്‍ അശ്‌റഫ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഖത്തര്‍ ഇബ്‌റാഹിം ഹാജി, പി.കെ അശോകന്‍, കെ.യുറഫീഖ് , ഇബ്്‌റാഹിം കളനാട്, മുഹമ്മദ് ഷാ മേല്‍പറമ്പ്, മുഹമ്മദ് ഇല്യാസ് കളനാട്, കെ.വി രവീന്ദ്രന്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, അബ്ദുസ്സലാം ദാരിമി, അബ്ദുല്‍ ഖാദര്‍ സഅദി, ഹസന്‍ കളനാട്, റാഫി മാക്കോട്, സി.എം അബ്ദുല്ല കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇ. അബ്ദുല്ല കുഞ്ഞി സ്വാഗതവും മുഹമ്മദ് കുഞ്ഞി കുന്നരിയത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."