പത്മാവത് സിനിമയുടെ റിലീസിനെതിരേ ഗുജറാത്തില്‍ പ്രതിഷേധം സ്വാഭാവികമെന്ന് മന്ത്രി
അഹമദാബാദ്: സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ സിനിമയായ പത്മാവതിന്റെ റിലിസിനെതിരേ പ്രതിഷേധം സ്വാഭാവികമെന്ന് മന്ത്രി ബുഭേന്ദ്ര സിന്‍ഹ. ഞായറാഴ്ച്ച രജ്പുത്ര സമുദായം നടത്തിയ പ്രതിഷേധത്തില്‍ വ്യാപക അക്രമണമുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും ബസുകള്‍ നശിപ്പിക്കുകയും ചെയ്തു.
ഇത്തരം പ്രക്ഷോഭങ്ങള്‍ സ്വാഭാവികമാണെന്നും ചരിത്രപരമായ വസ്തുതകളെ വളച്ചൊടിച്ച് സിനിമയാക്കുമ്പോള്‍ ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും മന്ത്രി ബുബേന്ദ്രസിന്ഹ ചുദാസാമ പറഞ്ഞു. സിനിമയുടെ നിരോധനമൊഴിവാക്കിയ സുപ്രിം കോടതിയുടെ വിധിയെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്,രാജസ്ഥാന് സംസ്ഥാനങ്ങളില്‍ പത്മാവത് സിനിമക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രിം കോടതി ഈ മാസം 12ന് നീക്കിയിരുന്നു. അക്രമം നടന്ന പ്രദേശങ്ങളില്‍ കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് മറ്റ് വടക്കന്‍ സംസ്ഥാനങ്ങലേക്കുള്ള റോഡ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസങ്ങളായി ഗുജറാത്തിലെ വടക്കുഭാഗങ്ങളില്‍ നടന്ന അക്രമത്തില്‍ ഏട്ടോളാം ബസ്സുകള്‍ക്കാണ് സമരക്കാര്‍ തകര്‍ത്തത്. പ്രക്ഷോഭകാരികള്‍ ഗാന്ധിനഗര്‍, ഖേഡ ബനസ്കന്ത,ഗാന്ധിനഗര്‍, സൂറത്ത്,അഹമദാബാദിലെ ദേശിയപാതയിലെ ബസുകള്‍ കത്തിച്ചു.
അഹമ്മദാബാദ്-ഇന്‍ഡോര്‍ ഹൈവേ, രാജസ്ഥാനുമായി ബന്ധിപ്പിക്കുന്ന ബനസ്കാന്ത റോഡുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞതായി പൊലിസ് പറഞ്ഞു.സംഭവുമായി ബന്ധപ്പെട്ട് കുറെപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ കുറ്റവാളികളെ പിടികൂടാന്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥ നിയന്ത്രണവിധേയമാണെന്നും ഇതുവരെയായി 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലിസ് കമ്മീഷണര്‍ സതീഷ് ശര്‍മ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."