മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ സ്മാര്‍ട്ട് ഫോണുകളുമായി നോക്കിയ
ബാഴ്സലോണയില്‍ വരാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ (MWC) പുതിയ നോക്കിയ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാന്‍ എച്ച്എംഡി ഗ്ലോബല്‍ തയ്യാറെടുപ്പ് തുടങ്ങി. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെയാണ് പരിപാടി നടക്കുന്നത്.
എച്ച്എംഡി ഗ്ലോബലിന്റെ ചീഫ് പ്രോഡക്ട് ഓഫീസര്‍ ജുഹോ സര്‍വികാസ് ട്വിറ്ററില്‍ ഒരു ടീസര്‍ പുറത്തിറക്കി, ഇവന്റ് 'ആകര്‍ണീയമാണ്' എന്നിയിരുന്നു. കൂടാതെ ഇതില്‍ സൂചിപ്പിക്കുന്നത് നോക്കിയ 9, നോക്കിയ 3310 4ജി പതിപ്പ്, നോക്കിയ 7ന്റെ മെച്ചപ്പെട്ട പതിപ്പായ നോക്കിയ 7 പ്ലസ്, ക്യുവര്‍ട്ടി കീ ബോര്‍ഡ് ഉള്‍പ്പെടുത്തിയ നോക്കിയ 4ജി ഫീച്ചര്‍ ഫോണ്‍ എന്നീ ഫോണുകളാണ്.
സാധാരണ പോലെ തന്നെ വേള്‍ഡ്് കോണ്‍ഗ്രസില്‍ നോക്കിയ 6, നോക്കിയ 7 സ്മാര്‍ട്ട്ഫോണുകള്‍ ആഗോള തലത്തില്‍ അവതരിപ്പിക്കും. എന്നാല്‍ നോക്കിയപവര്യൂസറിന്റെ റിപ്പോര്‍ട്ടു പ്രകാരം ഈ ഫോണുകള്‍ മാര്‍ച്ചിനുളളില്‍ എത്തില്ല. നോക്കിയ 6 ഈ മാസം ചൈനയില്‍ പുറത്തിറങ്ങിയിരുന്നു.
2017ലെ നോക്കിയ 6മായി താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ മെച്ചപ്പെട്ട പ്രോസസറും പിന്നില്‍ ഫിങ്കര്‍പ്രിന്റ് സ്കാനറും മോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോക്കിയ ഒരു മിഡ്എന്‍ഡ് ഫോണാണ്, ഓക്ടോബറില്‍ ഈ ഫോണ്‍ ചൈനയില്‍ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."