'അമേരിക്ക ഇസ്‌റാഈലിനൊപ്പം': ജറൂസലമില്‍ യു.എസ് എംബസി 2019 ല്‍ തുറക്കുമെന്ന് മൈക്ക് പെന്‍സ്
ജറൂസലം: അടുത്ത വര്‍ഷം അവസാനത്തോടെ അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇസ്‌റാഈല്‍ സന്ദര്‍ശനത്തിനിടെ നെസറ്റില്‍ (ഇസ്‌റാഈല്‍ പാര്‍ലമെന്റ്) പാര്‍ലമെന്റംഗങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ, പെന്‍സ് പ്രസംഗം തുടങ്ങുമ്പോള്‍ ജോയിന്റ് അറബ് ലിസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തി. അല്‍ അഖ്‌സ മസ്ജിദ് കോംപൗണ്ട് പ്രശ്‌നം എഴുതിയുള്ള പോസ്റ്ററുകള്‍ ഉയര്‍ത്തിയാണ് ഇവര്‍ പ്രതിഷേധം നടത്തിയത്. ഇവരെ സുരക്ഷാ സൈനികര്‍ ബലമായി നീക്കം ചെയ്ത ശേഷമാണ് പ്രസംഗം തുടര്‍ന്നത്. ഇരു വിഭാഗങ്ങളും തമ്മില്‍ അടിപിടിയുണ്ടാവുകയും ചെയ്തു.
[caption id="attachment_479049" align="aligncenter" width="630"] ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും മൈക്ക് പെന്‍സും പാർലമെന്‍റില്‍[/caption]
അമേരിക്ക ഇസ്‌റാഈലിനൊപ്പമെന്ന് പെന്‍സ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. ''ഞങ്ങള്‍ ഇസ്‌റാഈലിനൊപ്പം നില്‍ക്കുന്നു. കാരണം, നിങ്ങളുടെ പ്രശ്‌നം ഞങ്ങളുടെയും പ്രശ്‌നമാണ്. നിങ്ങളുടെ മൂല്യങ്ങള്‍ ഞങ്ങളുടെ മൂല്യങ്ങളാണ്. നിങ്ങളുടെ പോരാട്ടം ഞങ്ങളുടെയും പോരാട്ടമാണ്''- കയ്യടികള്‍ക്കിടെ പെന്‍സ് പറഞ്ഞു.
തെറ്റിനെതിരെ ശരിയിലും തിന്മയ്‌ക്കെതിരെ നന്മയിലും ക്രൂരതയ്‌ക്കെതിരെ സ്വാതന്ത്ര്യത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും അതിനാല്‍ ഇസ്‌റാഈലിനൊപ്പം നില്‍ക്കുന്നുവെന്നും പെന്‍സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."