HOME
DETAILS
MAL
പുകയില നിയന്ത്രണം: 2.7 കോടി പിഴ ഈടാക്കി
backup
January 22 2018 | 18:01 PM
തിരുവനന്തപുരം: പുകയില നിയന്ത്രണവുമായി ബന്ധപ്പെട്ട് 2.7 കോടി പിഴ ഈടാക്കി. കഴിഞ്ഞവര്‍ഷം ആദ്യത്തെ പത്തു മാസത്തെ കണക്കാണിത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനെക്കാള്‍ 18 ശതമാനം കുറവാണിത്. നിയമലംഘനങ്ങളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 1,41,007 പേരാണ് നിയമലംഘനങ്ങള്‍ക്ക് പിഴയടച്ചത്. ഇത് 2016ല്‍ 1,73,882 പേരായിരുന്നു. പൊതുസ്ഥലത്തെ പുകവലിയുടെ പേരില്‍ പിഴ ഈടാക്കിയത് 2016ല്‍ 1,70,633 പേരില്‍ നിന്നായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 1,36,832 ആയി കുറഞ്ഞു.
വിദ്യാലയ പരിസരങ്ങളിലെ പുകയില വില്പനയുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം 3,340 പേരില്‍നിന്ന് പിഴ ഈടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."