HOME
DETAILS
MAL
എം.എല്‍.എമാര്‍ക്കെതിരായ നടപടി: ഹരജി പിന്‍വലിച്ചു
backup
January 22 2018 | 21:01 PM
ന്യൂഡല്‍ഹി: ഇരട്ടപ്പദവി ആരോപണം നേരിടുന്ന ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. വിഷയത്തില്‍ എ.എ.പി ഹൈക്കോടതിയില്‍ പുതിയ ഹരജി നല്‍കും. തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തില്‍ ഹരജിക്കു പ്രസക്തിയില്ലാതായതോടെയാണ് ഹരജി പിന്‍വലിച്ചത്. പകരം പുതിയ ഹരജി നല്‍കാനാണ് തീരുമാനം.
കമ്മിഷന്റെ ശുപാര്‍ശയും രാഷ്ട്രപതിയുടെ മറുപടിയും പരിശോധിച്ച ശേഷം പുതിയ ഹരജി സമര്‍പ്പിക്കുമെന്ന് എ.എ.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."