പാകിസ്താനെതിരേ ഇന്ത്യ തിരിച്ചടി ശക്തമാക്കി; നിരവധി സൈനിക പോസ്റ്റുകള്‍ തകര്‍ത്തു
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മിരില്‍ ഗ്രാമങ്ങള്‍ക്കും സൈനികര്‍ക്കും നേരെ ആക്രമണം നടത്തുന്ന പാക് സൈനിക നീക്കത്തിനെതിരേ ബി.എസ്.എഫ് ശക്തമായ തിരിച്ചടി തുടങ്ങി.
ജമ്മു. പൂഞ്ച് ജില്ലകളിലെ ഗ്രാമങ്ങള്‍ക്കുനേരെ ഇന്നലെയും ആക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ ഒരു ഗ്രാമീണന് കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരത്തോടെ ഇന്ത്യ ശക്തമായ തിരിച്ചടി തുടങ്ങിയത്.
അതിര്‍ത്തിയില്‍ പാകിസ്താന്റെ നിരവധി സൈനിക പോസ്റ്റുകള്‍ ആക്രമണത്തില്‍ തകര്‍ത്തതായി ബി.എസ്.എഫ് പറഞ്ഞു.
ശക്തമായ തിരിച്ചടിയില്‍ സൈനികാവശ്യത്തിനായി അതിര്‍ത്തിയില്‍ സ്ഥാപിച്ച ഇന്ധന സ്റ്റേഷനുകള്‍ വരെ തകര്‍ത്തതായി ബി.എസ്.എഫ് വക്താവ് അറിയിച്ചു. ആക്രണത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
കഴിഞ്ഞ നാലു ദിവസങ്ങളിലായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന് നടത്തിയ ആക്രമണത്തില്‍ 12 പേരാണ് മരിച്ചത്. 60 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ സ്കൂളുകളും കോളജുകളും തുറക്കാന്‍ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."