വിദ്യാര്‍ഥിനിയെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു; മാതാവിനും വല്യുമ്മയ്ക്കുമെതിരേ കേസ്
സുല്‍ത്താന്‍ ബത്തേരി: എട്ടുവയസുകാരിയെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചതിനു വല്യുമ്മയ്ക്കും മാതാവിനുമെതിരേ പൊലിസ് കേസെടുത്തു. ബത്തേരി പൊലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. വിദ്യാര്‍ഥിനിയുടെ അനുജത്തി അയല്‍വീട്ടിലെ കോഴിക്കുഞ്ഞിനെയെടുത്തു കളിച്ചതിനാണ് എട്ടുവയസുകാരിയുടെ കൈ പൊള്ളിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടതു കൈപ്പത്തിയിലും കൈമുട്ടിനു മുകളിലുമാണ് പൊള്ളലേറ്റിരിക്കുന്നത്. ഞായറാഴ്ച രാവിലെ മദ്റസയിലെത്തിയപ്പോള്‍ കൈക്കു പൊള്ളലേറ്റത് അധ്യാപകന് ശ്രദ്ധിക്കുകയും വിവരം തിരക്കിയപ്പോള്‍ വിദ്യാര്‍ഥിനി സംഭവം വിശദീകരിക്കുകയുമായിരുന്നു. തുടര്‍ന്നു കുട്ടിയെ മദ്റസാധ്യാപകരും നാട്ടുകാരും ചേര്‍ന്നു ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബത്തേരി പൊലിസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ മാതാവിനും വല്യുമ്മയ്ക്കുമെതിരേ പൊലിസ് കേസെടുത്തത്. കുട്ടിയെ ദ്രോഹിക്കുന്നതിനു പ്രേരണ നല്‍കിയെന്നതാണ് മാതാവിനെതിരേയുള്ള കുറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."