യമനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കും: ഒ.ഐ.സി
റിയാദ്: യമനില്‍നിന്ന് സഊദിയിലേക്ക് മിസൈല്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്(ഒ.ഐ.സി). ജിദ്ദയില്‍ ചേര്‍ന്ന അംഗ രാജ്യങ്ങളിലെ വിദേശ മന്ത്രിമാരുടെ അടിയന്തര യോഗമാണ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
യമനില്‍ ഭീകര പ്രവര്‍ത്തനം അനുവദിക്കില്ലെന്നും വിമത വിഭാഗം നടത്തുന്ന നീക്കത്തിനെതിരേ ശക്തമായ മറുപടി നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ജിദ്ദയില്‍ ഒ.ഐ.സി ആസ്ഥാനത്ത് ചേര്‍ന്ന സമ്മേളനത്തില്‍ സെക്രട്ടറി ജനറല്‍ ഡോ. യൂസുഫുല്‍ ഉഥൈമീന്‍ അധ്യക്ഷനായിരുന്നു.
യമനിലെ നിലവിലെ സ്ഥിതിഗതികള്‍ സസൂക്ഷമം നിരീക്ഷിക്കുകയാണ്. നിലവിലെ നിയമാനുസൃത പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദിയുടെ ഗവണ്മെന്റിന് എല്ലാവിധ പിന്തുണയും ഒ.ഐ.സി നല്‍കും. അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ കരാര്‍ അനുശാസിക്കും വിധം യമനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യും. മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല അല്‍ സാലിഹ് ഉള്‍പ്പെടെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്മാരുടെ കൊലപാതകങ്ങള്‍ അടക്കം യാതൊരു നയതന്ത്ര നിലപാടുകളും അംഗീകരിക്കാത്ത ഹൂതികളെ ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ലെന്നും യോഗം വ്യക്തമാക്കി.
അതേസമയം, മുസ്ലിം ലോകത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."