സമന്വയം ശില്‍പശാല
കിളിമാനൂര്‍ : സമന്വയം 2016 ശില്‍പശാല കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ 8 പഞ്ചായത്തുകളില്‍ ഇന്ന് നടക്കും . പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വ്വ ശിക്ഷാ അഭിയാന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത് .രാവിലെ 10 മുതല്‍ 4 വരെ ഗവ എല്‍ പി എസ് പുളിമാത്ത് ,ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ കിളിമാനൂര്‍ ,ആര്‍ട്ട് ഗ്യാലറി പഴയകുന്നുമ്മേല്‍ ,പഞ്ചായത്ത് ഹാള്‍ നഗരൂര്‍ , എസ് എന്‍ യു പി എസ് തേവലക്കാട് കരവാരം, പഞ്ചായത്ത് ഹാള്‍ മടവൂര്‍ ,ഗവ എല്‍ പി എസ് മൂതല പള്ളിക്കല്‍ ,പഞ്ചായത്ത് ഹാള്‍ നാവായിക്കുളം എന്നിവിടങ്ങളിലാണ് പരിപാടി .ഉപ ജില്ലയിലെ 1 മുതല്‍ 7 വരെ ക്ലാസുകളിലെ എല്ലാ അധ്യാപകരും ,ഹൈസ്‌കൂളുകളില്‍ നിന്നും എച്ച് എം അഥവാ ഒരു പ്രതിനിധി ,എല്ലാ ജന പ്രതിനിധി കളും അതാതു പഞ്ചായത്തുകളിലെ പരിപാടിയില്‍ പങ്കെടുക്കണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."