HOME
DETAILS

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ തുടങ്ങി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്

  
backup
May 29 2016 | 19:05 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d

തിരുവനന്തപുരം: വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ വിവിധ പദവികള്‍ വഹിച്ച  നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസിന്റെ ഉന്നത പദവികള്‍ നന്നെ ചെറുപ്പത്തില്‍ തന്നെ ചെന്നിത്തലയെ തേടിയെത്തിയിരുന്നു.
ബി.എ, എല്‍.എല്‍.ബി ബിരുദധാരിയായ ചെന്നിത്തല 24ാം വയസില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റാകുന്നതോടെയാണ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. ലീഡര്‍ കെ.കരുണാകരന്റെ അനുഗ്രഹാശിസുകളോടെ 1982ല്‍ ഹരിപ്പാടുനിന്ന് ആദ്യമായി നിയമസഭയിലെത്തി. 1986 ല്‍ 28 ാം വയസില്‍ കരുണാകരന്‍ മന്ത്രി സഭയില്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി  ചുമതലയേറ്റു.  ആ വര്‍ഷം  തന്നെ കേരളാ പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.  87 ല്‍  വീണ്ടും ഹരിപ്പാട് നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.  89 ല്‍  കോട്ടയത്ത് നിന്നും  സി.പി.എം നേതാവും സിറ്റിങ് എം.പിയുമായിരുന്ന സുരേഷ് കുറുപ്പിനെ തോല്‍പ്പിച്ച് പാര്‍ലമെന്റംഗമായി. 1990 ല്‍ യൂത്ത് കോണ്‍ഗ്രസ്  ദേശീയ അധ്യക്ഷനാകുന്ന ആദ്യ മലയാളിയും ദക്ഷിണേന്ത്യക്കാരനുമായി ചെന്നിത്തല.  1991 ല്‍ കോട്ടയത്ത് നിന്ന് രണ്ടാം  തവണയും പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1995 ല്‍ എ.ഐ.സി.സി ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ കോട്ടയത്ത് നിന്ന് തന്നെ വീണ്ടും പാര്‍ലമെന്റിലെത്തി.  1998 ല്‍ എ.ഐ.സി.സി സെക്രട്ടറിയായി ചുമതലയേറ്റു.
99ല്‍  മാവേലിക്കരയില്‍ നിന്ന് പാര്‍ലമെന്റംഗമായി. 2001ല്‍ അഞ്ച്  സംസ്ഥാനങ്ങളുടെ സ്വതന്ത്ര  ചുമതലയുള്ള  എ. ഐ. സി. സി.  സെക്രട്ടറിയായി.2004ല്‍ കോണ്‍ഗ്രസിന്റെ പരമോന്നത സമിതിയായ  വര്‍ക്കിങ് കമ്മിറ്റിയില്‍ സ്ഥിരാംഗമായി.
2005  ജൂണ്‍ 24 ന് കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി കോണ്‍ഗ്രസ്  പ്രസിഡന്റ്  സോണിയാഗാന്ധി  നിയമിച്ചു. 2011 ല്‍ ഹരിപ്പാട് നിന്ന് മൂന്നാം തവണയും നിയമസഭയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടു. 2014 ജനുവരി 1 ന്  കേരളത്തിന്റെ ആഭ്യന്തര- വിജിലന്‍സ് വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. തുടര്‍ന്ന് 2016 ലെ നിയമസഭാ  തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ഹരിപ്പാട് നിന്ന് നാലാം തവണയും  
നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. നാല് തവണ എം.പി.യും നാല് തവണ എം.എല്‍.എയുമായി.
1970 ല്‍ ചെന്നിത്തല ഹൈസ്‌കൂളില്‍ കെ. എസ.് യു. യൂനിറ്റ് സെക്രട്ടറിയായാണ് ചെന്നിത്തല രാഷ്ട്രീയ  പ്രവര്‍ത്തനം തുടങ്ങിയത്. 1971 ല്‍ കെ.എസ്.യു മാവേലിക്കര താലൂക്ക് ജനറല്‍ സെക്രട്ടറിയായും  തൊട്ടടുത്ത വര്‍ഷം കെ.എസ്.യു ആലപ്പുഴ ജില്ലാ ട്രഷററായും 73 ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായും 75 ല്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗമായും 78 ല്‍  കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്‍ായും 1980ല്‍ കെ. എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റുമായി. 1983 ല്‍  എന്‍.എസ്.ഐ ദേശീയ പ്രസിഡന്റുമായ ചെന്നിത്തല  1985 ല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായി.
1956 ജൂണ്‍ ഒന്‍പതിന് ആലപ്പുഴയിലെ ചെന്നിത്തലയില്‍ പരേതനായ വി.രാമകൃഷ്ണന്റേയും ദേവകിയമ്മയുടേയും മകനായാണ് രമേശ്  ജനിച്ചത്. അനിതാരമേശ് (യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി  ഡെവലപ്പ്‌മെന്റ് ഓഫിസര്‍) ഭാര്യയും ഡോ. രോഹിത് (എം.എസ് റേഡിയോളജി വിദ്യാര്‍ഥി, അമൃത മെഡിക്കല്‍ കോളജ്), രമിത്( എഞ്ചിനീയര്‍) എന്നിവര്‍ മക്കളുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  14 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  33 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  40 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago