നടി ഭാവനയും നവീനും വിവാഹിതരായി
തൃശൂര്‍: നടി ഭാവനയും കന്നട സിനിമാ നിര്‍മാതാവ് നവീനും വിവാഹിതരായി. ഇന്നലെ രാവിലെ 9.30നാണ് നവീന്‍ ഭാവനയ്ക്ക് താലി ചാര്‍ത്തിയത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയസാഫല്യത്തിന് സാക്ഷ്യം വഹിക്കാനും ആശംസകള്‍ നേരാനും ചലച്ചിത്ര താരങ്ങളടക്കം നിരവധി പേര്‍ തൃശൂരിലെത്തിയിരുന്നു. തിരുവമ്പാടി ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹ സദ്യ നടക്കുന്ന കോവിലകത്തുപാടം ജവഹര്‍ ഓഡിറ്റോറിയത്തില്‍ കാത്തുനിന്ന മാധ്യമങ്ങള്‍ക്കു മുന്നില്‍ ഭാവനയും നവീനുമെത്തി. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി എന്ന് ചുരുക്കം വാക്കുകളില്‍ പ്രതികരണം.
നടി മഞ്ജുവാര്യരും നവ്യാനായരും രചനാ നാരായണന്‍കുട്ടിയും ഒന്നിച്ചാണ് ചടങ്ങിനെത്തിയത്. രമ്യാ നമ്പീശന്‍, സയനോര, ഭാമ, മിയ, ലെന, ഷംന കാസിം, ഭാഗ്യലക്ഷ്മി തുടങ്ങിയ മലയാള സിനിമയിലെ താരങ്ങളെല്ലാം വിവാഹ സദ്യയില്‍ പങ്കെടുക്കാന്‍ ജവഹര്‍ ഓഡിറ്റോറിയത്തിലെത്തി. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ക്കും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവര്‍ക്കുമായി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരമൊരുക്കിയിരുന്നു. ബംഗളൂരുവില്‍ നവീനിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീടു വിവാഹസല്‍ക്കാരം നടത്തും. തൃശൂരില്‍ ഫോട്ടോഗ്രഫറായിരുന്ന പരേതനായ ജി ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന. 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയാണ് കാര്‍ത്തിക എന്ന ഭാവന മലയാള സിനിമയിലേക്ക് ചുവടുവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."