മലയാളത്തിന്റെ പ്രിയ കവയിത്രിക്ക് പിറന്നാള്‍ ആശംസകളുമായി പ്രമുഖര്‍
തിരുവനന്തപുരം: ശതാഭിഷേകത്തിന്റെ നിറവിലെത്തിയ മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളുടെ വന്‍ നിര. പിറന്നാളാശംസകള്‍ നേരാന്‍ നന്ദാവനത്തെ സുഗതകുമാരി ടീച്ചറുടെ വസതിയായ 'വരദ' യില്‍ രാവിലെ മുതല്‍തന്നെ പ്രമുഖരുടെ തിരക്കായിരുന്നു.
തിരുവനന്തപുരത്തെ മതസൗഹാര്‍ദ വേദിയായ 'ശാന്തി സമിതി' യുടെ ചെയര്‍പേഴ്സണ്‍ കൂടിയായ സുഗതകുമാരിയുടെ 84 നാലാം ജന്മദിനാഘോഷ പരിപാടികള്‍ ശാന്തി സമിതിയാണ് സംഘടിപ്പിച്ചത്. രക്ഷാധികാരികളായ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, പാളയം ഇമാം വി.പി.ഷുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ എന്നിവര്‍ ചേര്‍ന്ന് രാവിലെ ശതാഭിഷേക ആശംസകള്‍ ആലേഖനം ചെയ്ത് തയാറാക്കിയ കേക്ക് മുറിച്ചു.
നിയമസഭ ചേരുന്നതിനു മുന്‍പ് രാവിലെ ഏഴരക്ക് തന്നെ എത്തി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.എന്‍.രവീന്ദ്രനാഥാണ് ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്, എ.കെ.ആന്റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ജി.സുധാകരന്, വി.എസ്.സുനില്‍കുമാര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് എം.എല്‍.എമാര്‍, രാഷ്ട്രീയ, സാംസ്കാരിക നായകന്മാരും സുഗതകുമാരി ടീച്ചര്‍ക്ക് പിറന്നാള്‍ ആശംസകളര്‍പ്പിക്കാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."